കേരളം

കണ്ണൂരില്‍ വ്യാപക അക്രമം; സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടി പെരുമ്പറമ്പില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. വികെ വിശാഖിനാണ് വെട്ടേറ്റത്. രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിക്കുന്നു.

ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. കണ്ണൂര്‍ ജില്ലയിലും വലിയ രീതിയില്‍ ആക്രമണസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിപിഎം- ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. 

ആര്‍എസ്എസ് നേതാവ് കോലക്കൂട്ട് ചന്ദ്രശേഖരന്റെ നേരെ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. പതിനഞ്ചംഗ സംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ചന്ദ്രശേഖരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിജെപിയുടെ പുതിയ തേരിലുള്ള ഓഫീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞിരുന്നു. വരാന്തയില്‍ കിടന്നുറുങ്ങുകയായിരുന്ന ആളിന് സാരമായി പൊള്ളലേറ്റിരുന്നു.

രാത്രി പത്തേകാല്‍ ഓടെയാണ്‌ എഎന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരേ ബോംബേറിഞ്ഞിരുന്നു. തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. സംഭവം നടക്കുമ്പോള്‍ എംഎല്‍എയുടെ കുടംബം മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബോംബേറില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍്ട്ടുകള്‍. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. 

കേരളത്തില്‍ ആസൂത്രിതമായി കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വീടിന് നേരെ ആക്രമണം ഉണ്ടായതെന്ന് ഷംസീര്‍ പറഞ്ഞു. എസ്പി വിളിച്ച സമാധാനയോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് തന്റെ വീടിന് നേരെ ആക്രമണമാണ് ഉണ്ടായത്. ഇതിന് ബിജെപി നേതൃത്വം മറുപടി പറയണമെന്നും ഷംസീര്‍ പറഞ്ഞു. ഇത് ശരിയാണോ എന്ന കാര്യം ബിജെപി നേതൃത്വം വിലയിരുത്തണം. തലശ്ശേരി മേഖലയില്‍ യാതൊരു സംഘര്‍ഷവും നിലനിന്നിരുന്നില്ല. ഏകപക്ഷീയമായ ആക്രമണം മാത്രമാണ് നടന്നിട്ടുള്ളത്. ഇത് തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് ഷംസീര്‍ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ പങ്കില്ലെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്