കേരളം

അക്രമങ്ങള്‍ വിനോദ സഞ്ചാരത്തേയും ബാധിക്കുന്നു: കേരളത്തില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് അമേരിക്കയും ബ്രിട്ടണും; ആള്‍ക്കൂട്ടത്തിന് അരികില്‍ പോകരുത്

സമകാലിക മലയാളം ഡെസ്ക്

ബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന  സംഘര്‍ഷങ്ങള്‍ കേരളത്തിലെ വിനോദ സഞ്ചാര മേഖലയേയും ബാധിക്കുന്നു. കേരളത്തിലേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ നിര്‍ദേശം നല്‍കി. കേരളത്തിലെ സംഘര്‍ഷങ്ങളുട പശ്ചാതലത്തിലാണ് നിര്‍ദേശം. ആള്‍ക്കൂട്ടമുള്ളിടത്തേക്ക് പോകരുതെന്ന് ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. അമേരിക്കയും സമാനമായ മുന്നറിയിപ്പ് പൗരര്‍ക്ക് നല്‍കിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം ബിജെപിയുടെയും ശബരിമല കര്‍മ സമിതിയുടെയും നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലില്‍ നിരവധി സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഹര്‍ത്താലില്‍ വ്യാപക അക്രമമാണ് നടന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് വിദേശ രാജ്യങ്ങള്‍ തങ്ങളുടെ പൗരര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിവിധ വിമാനക്കമ്പനികളും യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ