കേരളം

പ്രധാനമന്ത്രി കേരളത്തിലേക്ക്; 15 നും 27 നും സംസ്ഥാനത്തെത്തും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി സമരം ശക്തമാക്കിയിരിക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. ഈ മാസം 15 നും 27നുമാണ് മോദി സംസ്ഥാനത്തെത്തുന്നത്. കൊല്ലം പാലക്കാട്, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നരേന്ദ്രമോദി സന്ദര്‍ശിക്കും. രണ്ട് പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന മോദി, ബിജെപി സംഘടിപ്പിച്ച പൊതു റാലിയിലും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി കേരള സന്ദര്‍ശനം റദ്ദാക്കിയതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. 

അതിനിടെ, ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ ബിജെപി തീരുമാനിച്ചു. കൂടുതല്‍ കേന്ദ്രനേതാക്കള്‍ ഇതിനായി സംസ്ഥാനത്തെത്തിക്കാനാണ് നീക്കം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള പ്രമുഖരെ കേരളത്തിലെത്തിക്കാനാണ് തീരുമാനം. 

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഫെബ്രുവരിയിലും സംസ്ഥാനം സന്ദര്‍ശിക്കും.  ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ പ്രക്ഷോഭസമരങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. ഈ മാസം 18 ന് നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കും. ബിജെപി, ശബരിമല കര്‍മ്മസമിതി, ആര്‍എസ്എസ് എന്നിവയെല്ലാം ചേര്‍ന്നാണ് ഉപരോധം നടത്തുന്നത്. ഇതുകൂടാതെ, മറ്റ് ദേശീയ നേതാക്കളെയും സംസ്ഥാനത്തെത്തിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ സമരം കൂടുതല്‍ സജീവമാക്കാനാണ് ബിജെപിയുടെ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ