കേരളം

ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും; സംഘർഷ സാധ്യതയുള്ളതിനാൽ നീട്ടിയേക്കും

സമകാലിക മലയാളം ഡെസ്ക്

ശബരിമല: സംഘർഷ സാധ്യതകളെ തുടർന്ന് ശബരിമലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അർധ രാത്രിയോടെ അവസാനിക്കും. ഇലവുങ്കൽ മുതൽ സന്നിധാനം വരെയാണ് നിരോധനാജ്ഞ നിലവിലുണ്ടായിരുന്നത്. അതേസമയം നിലവിൽ സംഘർഷ സാധ്യതകൾ നിലനിൽക്കുന്നതായി ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നിരോധനാജ്ഞ നീട്ടാനും ആലോചനയുണ്ട്. 

അതേസമയം യുവതീ പ്രവേശം വൻ പ്രതിഷേധത്തിന് വഴിവച്ച സാഹചര്യം നിലനിൽക്കുന്നതിനാൽ മകരവിളക്ക് സമയത്ത് പുല്ലുമേട്ടിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. കഴിഞ്ഞ വർഷങ്ങളിലെല്ലാം 1400 ൽ താഴെ മാത്രം പൊലീസുകാരാണ് മകരവിളക്ക് സമയത്ത് പുല്ലുമേട്, സത്രം, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായി ഡ്യൂട്ടിക്കുണ്ടായിരുന്നത്. എന്നാൽ ഇത്തവണ പുല്ലുമേട്ടിൽ പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇത്തവണ 500 പൊലീസുകാരെ കൂടെ അധികമായി വിന്യസിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്