കേരളം

ക്രിസ്മസിനും ന്യൂയറിനും സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പന. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 34 കോടിയുടെ വര്‍ദ്ധനയാണ് ബിവറേജസ് കോര്‍പ്പറേഷന് കിട്ടിയത്. ക്രിസ്മസ് പുതുവത്സര കാലത്തോടനുബന്ധിച്ചാണ് വില്‍പ്പന കൂടിയത്. ക്രിസ്മസിന് നെടുമ്പാശ്ശരിയും പുതുവത്സര തലേന്ന് പാലാരിവട്ടവും ആണ് വില്‍പ്പനയില്‍ ഒന്നാമതെത്തിയത്.

ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള ക്രിസ്മസ് പുതുവത്സരാഘോഷ കാലത്ത് മലയാളി 514.34 കോടി രൂപയുടെ മദ്യമാണ് കുടിച്ചത്. കഴിഞ്ഞ വര്‍ഷം ഈ കാലവയളവില്‍ ഇത് 480.67 കോടി ആയിരുന്നു. ക്രിസ്മസിന്റെ തലേദിവസം 64.63 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റത്. മുന്‍ വര്‍ഷം ഇത് 49.2 കോടി ആയിരുന്നു

40.6 കോടിയുടെ മദ്യം ക്രിസ്മസിന് ചെലവായി. ഡിസംബര്‍ 31ന് 78.77 കോടിയുടെ മദ്യം വിറ്റപ്പോള്‍ മുന്‍വര്‍ഷത്തെ 61.7 കോടി പഴങ്കഥയായി. ക്രസിമസ് തലേന്ന് നെടുമ്പാശ്ശേരിയിലെ ഔട്‌ലെറ്റിലാണ് ഏറ്റവുമധികം വില്‍പ്പന നടന്നത്. 51.3 ലക്ഷം രൂപ. പുതുവര്‍ഷത്തലേന്ന് പാലാരിവട്ടത്തെ ഔട്ട്‌ലെറ്റ് വില്‍പ്പനയില്‍ മുന്നിലെത്തി. 73.53 ലക്ഷം രൂപയായിരുന്നു കളക്ഷന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍