കേരളം

നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ ബോംബേറ്: പ്രതി പ്രവീണിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്; സഹോദരൻ കസ്റ്റഡിയിൽ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി പ്രവീണിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലിനിടെയാണ് പ്രവീണ്‍ പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞത്. ആര്‍എസ്എസിന്റെ തിരുവനന്തപുരം ജില്ലാ പ്രചാരക് ആണ് പ്രവീൺ.

പ്രവീൺ ബോംബെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ നീക്കം. പ്രവീണിന്റെ സഹോദരൻ വിഷ്ണുവിനെ പൊലീസ് കസ്റ്റടിയിലെടുത്ത് ചോദ്യം ചെയ്തു. സ്ഥലത്തെത്തുന്നതിനടക്കം പ്രവീണിനു വേണ്ട സഹായങ്ങൾ ചെയ്തുനൽകിയത് വിഷ്ണുവാണെന്നാണ് പൊലീസ് പറയുന്നത്. 

നൂറനാട് സ്വദേശിയാണ് പ്രവീണ്‍.  സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെയും ഇയാള്‍ ബോംബെറിഞ്ഞു. ഹര്‍ത്താലില്‍ നെടുമങ്ങാട് വ്യാപക അക്രം നടന്നിരുന്നു. ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടുന്നതിനിടെയായിരുന്നു പൊലീസ് സ്റ്റേഷന് നേരെ ബോെബെറിഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ