കേരളം

രാക്ഷസന്റെ മന്ത്രിസഭയില്‍ ഇരിക്കുന്നതുകൊണ്ടാണ് ജി സുധാകരന്‍ തന്ത്രിയെ അങ്ങനെ വിളിച്ചതെന്ന് കെ മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാക്ഷസന്റെ മന്ത്രിസഭയില്‍ ഇരിക്കുന്നത് കൊണ്ടാണ് ശബരിമല തന്ത്രിയെ ജി സുധാകരന്‍ രാക്ഷസനെന്ന് വിളിച്ചതെന്ന് കോണ്‍ഗ്രസ് പ്രചരണ വിഭാഗം ചെയര്‍മാന്‍ കെ മുരളീധരന്‍. സംസ്ഥാനത്തെ ക്രമസമാധാന നില നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്കോ മറ്റ് മന്ത്രിമാര്‍ക്കോ സാധിക്കുന്നില്ലെന്നും അ്‌ദ്ദേഹം പറഞ്ഞു.  ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമനിര്‍മ്മാണം വേണമെന്ന് കെപിസിസി ആവശ്യപ്പെടും. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല തന്ത്രി ബ്രാഹ്മണനല്ല, ബ്രാഹ്മണ രാക്ഷസനാണ്. തന്ത്രിക്ക് അയ്യപ്പനോട് സ്‌നേഹമില്ല. സ്ത്രീകള്‍ കയറിയപ്പോള്‍ ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യനാണോ എന്നും സുധാകരന്‍ ചോദിച്ചിരുന്നു. ഇതിനെയാണ് കെ. മുരളീധരന്‍ പരിഹസിച്ചത്.കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ സ്ത്രീകള്‍ കയറിയതിനെതിരെയും വനിതാമതിലില്‍ കളക്ടര്‍മാര്‍ പങ്കെടുത്തതിനെക്കുറിച്ചും മുരളീധരന്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. മണ്ഡലങ്ങളിലെ വികസന യോഗങ്ങളിലെത്താന്‍ നേരമില്ലാത്ത ഉദ്യോഗസ്ഥരാണ് സിപിഐഎം സ്‌പോണ്‍സര്‍ചെയ്ത മതിലില്‍ അണിനിരന്നത്.

15 ലക്ഷം ആളുകളുണ്ടെങ്കില്‍ ഏതു പാര്‍ട്ടിക്കും അനായാസം മതിലുകെട്ടാം. നാട്ടിലെ തൊഴിലാളികളെ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍വരെയുള്ളവരെ ഭീഷണിപ്പെടുത്തിയാണ് മതിലില്‍ ചേര്‍ത്തത്. മതിലില്‍ പങ്കെടുത്ത നാല് ഐഎഐസ് ഉദ്യോഗസ്ഥകള്‍ക്കുമെതിരെ നിയമനടപടി കോണ്‍ഗ്രസ് ആലോചിക്കും.

രാഷ്ട്രീയ പരിപാടിയില്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ ഉദ്യോഗസ്ഥകള്‍ക്ക് എന്ത് കാര്യം?. ഇന്ത്യയിലെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനെ സിപിഐഎം നേതാവ് വൃന്ദാ കാരാട്ട് വിമര്‍ശിച്ചു പ്രസംഗിക്കുമ്പോള്‍ അതു കേട്ട് അടുത്തു സന്തോഷിച്ചിരിക്കാന്‍ വാസുകിക്ക് ആരാണ് അധികാരം നല്‍കിയത്?

സര്‍ക്കാര്‍ പരിപാടിയാണ് മതിലെന്നാണ് ഭാഷ്യമെങ്കില്‍ അതില്‍ വൃന്ദാ കാരാട്ടിന് എന്താണു കാര്യം? അവിടെ രാഷ്ട്രീയപ്രസംഗം നടത്താന്‍ പാടുണ്ടോ? ജില്ലാ വികസനസമിതി യോഗങ്ങളില്‍ ഈ കലക്ടര്‍ പങ്കെടുക്കാറുണ്ടോ? ഓരോ പ്രാവശ്യവും വരാതിരിക്കാന്‍ ഓരോ കാരണം പറയും. അതിന് സമയം കിട്ടാത്ത അവര്‍ക്ക് പക്ഷേ മതിലില്‍ കൈകോര്‍ക്കാന്‍ സമയമുണ്ടെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു