കേരളം

നഷ്ടത്തിലാണെങ്കിൽ അടച്ചുപൂട്ടു; കെഎസ്ആർടിസിയോട് സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടണമെന്ന് സുപ്രീം കോടതി. താത്കാലിക ജീവനക്കാരുടെ സേവന കാലാവധി പെന്‍ഷനു പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കവേ ആയിരുന്നു കോടതിയുടെ പരാമര്‍ശം. 

നാലായിരം കോടി രൂപയിലധികം നഷ്ടത്തിലാണ് കെഎസ്ആര്‍ടിസി എന്ന് അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു. ഈ ഘട്ടത്തിലായിരുന്നു നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടണമെന്ന പരാമര്‍ശം സുപ്രീം കോടതി നടത്തിയത്. ഹര്‍ജിയിലെ അന്തിമ വാദം വ്യാഴാഴ്ച നടക്കും. 

നേരത്തെ താത്കാലിക കണ്ടക്ടര്‍മാരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന എംപാനല്‍ കണ്ടക്ടര്‍മാരുടെ ആവശ്യം ഹൈക്കോടതി നിരാകരിച്ചിരുന്നു. റിസര്‍വ് കണ്ടക്ടര്‍മാരുടെ ഒഴിവു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. പിഎസ്‌സി റാങ്ക് പട്ടികയില്‍ നിന്നുള്ളവരെ നിയമിച്ച ശേഷം ബാക്കിയുള്ള ഒഴിവുകളില്‍ തങ്ങളെ നിയമിക്കണമെന്ന എംപാനല്‍ കണ്ടക്ടര്‍മാരുടെ ആവശ്യവും ഹൈക്കോടതി തള്ളി. താത്കാലിക ഒഴിവില്ലെന്നും സ്ഥിര ഒഴിവുകള്‍ മാത്രമാണുള്ളതെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി