കേരളം

പൊലീസ് സ്റ്റേഷന് നേരെ ബോംബേറ്; ബിജെപി നേതാവ് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബ് എറിഞ്ഞ കേസില്‍ ബിജെപി നേതാവ് പിടിയില്‍. ബിജെപി നിയോജകമ ണ്ഡലം പ്രസിഡന്റ് പൂവത്തൂര്‍ ജയനാണ് അറസ്റ്റിലായത്. സ്റ്റേഷന് ബോംബബെറിഞ്ഞതിലെ ഗൂഡാലോചനയിലും പങ്കൈന്ന് പൊലീസ് പറഞ്ഞു. അതേസമയം കേസിലെ മുഖ്യപ്രതി അര്‍എസ്എസ് നേതാവ് പ്രവീണിനെ ഇനിയും പിടിയ്ക്കാനായിട്ടില്ല. 

ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാനമുടനീളമുണ്ടായ ആക്രമങ്ങളുടെ തുടര്‍ച്ചയായിട്ടാണ് നെടുമങ്ങാട് പൊലീസ് സ്‌റ്റേഷന് നേരയും അക്രമം നടന്നത്. സ്‌റ്റേഷനിലേക്കും, സി.പി.എം മാര്‍ച്ചിന് നേരേയാണ് ബോംബേറ് ഉണ്ടായത്. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ നെടുമങ്ങാട് നൂറനാട് സ്വദേശി പ്രവീണായിരുന്നു ആക്രമണത്തിന് നേതൃത്വം നല്‍കിയത്. നാല് ബോംബുകള്‍ സ്‌റ്റേഷന് മുന്നിലേക്കും, രണ്ട് ബോംബുകള്‍ സി.പി.എം മാര്‍ച്ചിന് നേരെയുമാണ് എറിഞ്ഞത്.

സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പൊലീസുകാരുടെ തൊട്ടുമുമ്പിലാണ് ബോംബുകള്‍ വീണ് പൊട്ടിയത്. ഇതിനിടെ നെടുമങ്ങാട് എസ്.ഐയുടെ കൈ ഒടിഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

'വിയര്‍പ്പു തുന്നിയിട്ട കുപ്പായം'; ഇന്ത്യന്‍ ടീമില്‍ ഇടംനേടിയതിനു പിന്നാലെ സഞ്ജുവിന്റെ പോസ്റ്റ്; വൈറല്‍

വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്

'അവന്‍ ഞങ്ങളുടെ മരുമകന്‍': വിരാട് കോഹ്‌ലിയെക്കുറിച്ച് ഷാരുഖ് ഖാന്‍