കേരളം

രാഷ്ട്രപതി ഭരണം വേണമെന്ന ബിജെപി ആവശ്യം വങ്കത്തരം; യോജിപ്പില്ലെന്ന് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ബിജെപി ആവശ്യത്തെ എതിര്‍ത്ത് കോണ്‍ഗ്രസ്. ബിജെപിയുടെ ആവശ്യം വങ്കത്തരമാണെന്നും ജനാധിപത്യവിരുദ്ധമായ നടപടിയോട് യോജിക്കാനാവില്ലെന്നും എഐസിസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. അക്രമത്തിലൂടെയല്ല ശബരിമല വിഷയത്തിന് പരിഹാരമുണ്ടാകേണ്ടത്. അക്രമസമരങ്ങളോട് കേരള സമൂഹത്തിന്റെ പിന്തുണയില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിന് ആത്യന്തികമായി പരിഹാരം ഉണ്ടാകണമെങ്കില്‍ നിയമനിര്‍മ്മാണം നടത്തുകയാണ് വേണ്ടത്. എന്നാല്‍ ഇക്കാര്യത്തെ പറ്റി ബിജെപി ഒരക്ഷരം മിണ്ടുന്നില്ല. സംസ്ഥാനത്ത് ആക്രമണം നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നതെന്നും കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ പിണറായി സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ സിപിഎം അക്രമത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഝാര്‍ഖണ്ഡില്‍നിന്നുള്ള അംഗം നിഷികാന്ത് ദുബൈയാണ് വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചത്. 

ശബരിമല വിധിയെത്തുടര്‍ന്ന് കേരളത്തിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ ബിജെപി ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഭരണത്തിന്റെ മറവില്‍ സിപിഎം വ്യാപകമായി അക്രമം നടത്തുകയാണെന്നാണ് ബിജെപിയുടെ ആരോപണം. കേരളത്തില്‍ ബിജെപിയുടെ സ്വാധീനം കൂടുന്നത് സിപിഎമ്മിനെ ഭയപ്പെടുത്തുന്നതായി നിഷികാന്ത് ദുബെ പറഞ്ഞു. ത്രിപുരയിലേതു പോലെ കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമോയെന്ന ഭയമാണ് സിപിഎമ്മിന്. ഇതുകൊണ്ടാണ് വ്യാപകമായി അക്രമം നടത്തുന്നതെന്ന് ദുബെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍