കേരളം

സ്ത്രീകള്‍ കയറി എന്നൊക്കെ പറയുന്നുണ്ട്; കൈയില്‍ കണക്കില്ലെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയില്‍ കയറിയ മുഴുവന്‍ സ്ത്രീകളുടെയും കണക്ക് തന്റെ കൈവശമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ കൂടുതല്‍ യുവതികള്‍ കയറിയെന്ന വാര്‍ത്തയ്ക്ക് അടിസ്ഥാനമുണ്ടോ  എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും പിന്നാലെ കൂടുതല്‍ യുവതികള്‍ ശബരിമലയിലെത്തിയെന്ന് മുഖ്യമന്ത്രി  ആറ്റിങ്ങലില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് മലേഷ്യയില്‍ നിന്നെത്തിയ സംഘത്തില്‍പ്പെട്ട മൂന്ന് യുവതികളും ശ്രീലങ്കന്‍ സ്വദേശിയായ യുവതിയും ഉള്‍പ്പെടെ പത്തു യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതായി ഉന്നത പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വന്നു. ഈ പശ്്ചാത്തലത്തിലാണ് മുഖ്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്. 

ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ഇതുവരെയുണ്ടായ യുവതീപ്രവേശം സംബന്ധിച്ച വിശദവിവരങ്ങളും സുരക്ഷനല്‍കിയത് സംബന്ധിച്ച വിവരങ്ങളും വ്യക്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്