കേരളം

കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി കെ. സുരേന്ദ്രന്റെ ഫോട്ടോ എടുത്ത് മാധ്യമ പ്രവര്‍ത്തകന്റെ പ്രതിഷേധം; ഫോട്ടോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് അക്രമിക്കുകയാണെന്ന് ആരോപണവും ഉയര്‍ന്നു. ഇതിതിനെതിരേ കൊല്ലത്തെ മാധ്യമപ്രവര്‍ത്തകന്‍ നടത്തിയ വേറിട്ട പ്രതിഷേധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കൊല്ലം പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനത്തിന് എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരന്ദേന് മുന്നില്‍ വായ് മൂടിക്കെട്ടി ഫോട്ടോ എടുത്താണ് മാധ്യമപ്രവര്‍ത്തന്‍ പ്രതിഷേധിച്ചത്. 

മംഗളം പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ജയമോഹനാണ് ഹര്‍ത്താലില്‍ ആക്രമിക്കപ്പെട്ടതിലുള്ള പ്രതിഷേധമായി ചിത്രം പകര്‍ത്തിയത്. കറുത്ത തുണികൊണ്ട് വായ മൂടി കെ. സുരേന്ദ്രന്റെ മുന്നില്‍ നിന്ന് ഫോട്ടോ എടുക്കുന്ന ജയമോഹന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഹര്‍ത്താല്‍ ദിനത്തില്‍ ചിത്രങ്ങള്‍ എടുക്കുന്നതിനിടെ ജയമോഹന്‍ തമ്പി, സുരേഷ് ചൈത്രം എന്നീ മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിരുന്നു. തലയ്ക്ക് പരിക്കേറ്റ ജയമോഹന് ആശുപത്രിയില്‍ കഴിയേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയത്.

ശബരിമല സ്ത്രീ പ്രവേശിച്ചതിന് പിന്നാലെ നടന്ന ഹര്‍ത്താലില്‍ വ്യാപക അക്രമമാണ് സംസ്ഥാനത്ത് അരങ്ങേറിയത്. മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കളുടെ വാര്‍ത്താ സമ്മേളനങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും