കേരളം

ജനത്തെ വലച്ച് പണിമുടക്ക്; ട്രെയിന്‍ ഗതാഗതം താറുമാറായി, കെഎസ്ആര്‍ടിസി സര്‍വീസുകളും മുടങ്ങി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ 48 മണിക്കൂര്‍ അഖിലേന്ത്യ പണിമുടക്ക് പണിമുടക്ക് ആരംഭിച്ചതോടെ വലഞ്ഞ് ജനം. പണിമുടക്ക് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ജോലിക്കായെത്തിയ ജീവനക്കാരെ തടഞ്ഞു. കൊച്ചി തുറമുഖത്ത് ചൊവ്വാഴ്ച രാവിലെ എത്തിയ ജീവനക്കാരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ തടയുകയായിരുന്നു.

മലപ്പുറം ചേളാരി ഐഒസി പ്ലാന്റ്‌റില്‍ ജോലിക്കെത്തിയ ജീവനക്കാരേയും സമരാനുകൂലികള്‍ തടഞ്ഞു. പണിമുടക്ക് ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും ജനജീവിതത്തെ ബാധിച്ചു തുടങ്ങി. തിരുവനന്തപുരത്ത് നിന്നും പുലര്‍ച്ചെ  അഞ്ച്  മണിക്ക് പുറപ്പെടേണ്ടിയിരുന്ന വേണാട് എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. 

രാവിലെ ആറിന് പുറപ്പെടേണ്ടിയിരുന്ന ജനശതാബ്ദി എക്‌സ്പ്രസും സമരക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഒന്നര മണിക്കൂര്‍ വൈകി. രപ്തിസാഗര്‍ എക്‌സ്പ്രസും സമരാനുകൂലികള്‍ തടഞ്ഞതോടെ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. എറണാകുളത്തും സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞതോടെ തിരുവനന്തപുരത്ത് നിന്നുമുള്ള ചെന്നൈ മെയില്‍ വൈകി. തൃപ്പൂണിത്തുറയില്‍ 20 മിനിറ്റാണ് ട്രെയിന്‍ തടഞ്ഞത്. ആലുവയിലും ട്രെയിന്‍ തടയുമെന്ന് ട്രേഡ് യൂണിയനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. 

കോഴിക്കോടും സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു. ചെന്നൈ-മംഗളൂരു മെയില്‍ എക്‌സ്പ്രസാണ് സമരക്കാര്‍ കോഴിക്കോട് തടഞ്ഞത്. ജോലിക്കായി പുറപ്പെട്ടവരും, മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര പുറപ്പെടേണ്ടവരും വഴിയില്‍ കുടുങ്ങിയിരിക്കുകയാണ്. കെഎസ്ആര്‍ടിസിയുടെ അന്തര്‍സംസ്ഥാന സര്‍വീസുകളും മുടങ്ങി. സംസ്ഥാനത്ത് മിക്കയിടത്തും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു