കേരളം

സഭയ്ക്ക് നാണക്കേടുണ്ടാക്കി ; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

വയനാട് :  കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് താക്കീത്. കന്യാസ്ത്രീ സന്യാസ സഭയ്ക്ക് നാണക്കേടുണ്ടാക്കിയെന്നാണ് മദര്‍ ജനറാള്‍ നല്‍കിയ നോട്ടീസ് കുറ്റപ്പെടുത്തിയത്. നാളെ കൊച്ചിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 

മാധ്യമങ്ങളോട് സംസാരിച്ചതും, പുസ്തകം പ്രസിദ്ധീകരിച്ചതും, പുതിയ കാര്‍ വാങ്ങിയതും, സഭയുടെ അനുമതിയില്ലാതെയാണ്. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതും, ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിനും വിശദീകരണം വേണം. കന്യാസ്ത്രീയുടെ പ്രവൃത്തി സഭയ്ക്കും എഫ്‌സിസി സന്യാസസമൂഹത്തിനും നാണക്കേടുണ്ടാക്കിയെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. 

സിസ്റ്റര്‍ നേരിട്ട് ഹാജരായി നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കാനോനിക നിയമപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കും. സഭയില്‍ നിന്നും പുറത്താക്കല്‍ അടക്കമുള്ള കടുത്ത നടപടി ഉണ്ടായേക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

വയനാട് മാനന്തവാടി രൂപതയിലെ കന്യാസ്ത്രീയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. കഴിഞ്ഞ ദിവസം ഇവര്‍ ചുരിദാര്‍ ഇട്ടുകൊണ്ടുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍

പശ്ചിമ ഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിക്കാം; പുനലൂര്‍- ചെങ്കോട്ട പാതയിലെ പ്രത്യേക എസി ട്രെയിന്‍ ഇന്നുമുതല്‍ - വീഡിയോ

'മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആള്‍, ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണി'; കാസര്‍കോട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തിരച്ചില്‍

ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു; തമിഴ്‌നാട്ടിൽ ലോറിക്ക് പിന്നിൽ ബസിടിച്ച് നാല് മരണം

ഹെല്‍മെറ്റ് ധരിച്ചത് കൊണ്ട് മാത്രം കാര്യമില്ല!, ആഘാതം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം; മുന്നറിയിപ്പ്