കേരളം

രാഹുല്‍ ഗാന്ധി 29ന് കൊച്ചിയില്‍; ലോക്‌സഭാ പ്രചാരണത്തിന് തുടക്കം കുറിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് രാഹുല്‍ഗാന്ധി ഈ മാസം 29ന് കൊച്ചിയിലെത്തും. കോണ്‍ഗ്രസ് ബൂത്ത്തല പ്രസിഡന്റുമാരുടെ യോഗത്തെ രാഹുല്‍ അഭിസംബോധന ചെയ്യും. യോഗത്തില്‍ ബൂത്ത് തല വനിതാ വൈസ് പ്രസിഡന്റുമാരും പങ്കെടുക്കും. കേരളത്തില്‍ 24,970 ബൂത്ത് കമ്മറ്റികള്‍ ഉണ്ടെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 

കേരളത്തില്‍ ബൂത്ത്തല കമ്മറ്റികളില്‍ 70 ശതമാനത്തിലേറെ സംഘടിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവ വരുംദിവസങ്ങളില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന തെരഞ്ഞടുപ്പ് പ്രചാരണയാത്രക്ക് ഫെബ്രുവരി 3ന് കാസര്‍ഗോഡ് നിന്ന് തുടക്കമാകും. മുതിര്‍ന്ന നേതാവ് എകെ ആന്റണി പരിപാടി ഉദ്ഘാടനം ചെയ്യും. യാത്രയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഐക്യമുന്നണിയുടെ സംസ്ഥാനതല നേതാക്കളും പങ്കെടുക്കും. 

തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ചുമതല യുഡിഎഫ് കണ്‍വീനര്‍ ബെന്നിബഹന്നാനാണ്. ജില്ലയില്‍ പ്രചാരണ പരിപാടികള്‍ ഏകോപിക്കുന്നതിനായി കാസര്‍കോഡ് - കെസി ജോസഫ്, കണ്ണൂര്‍-അഡ്വ. സണ്ണി ജോസഫ്, വയനാട് -എന്‍ സുബ്രഹ്മണ്യന്‍, കോഴിക്കോട് - മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ്, മലപ്പുറം- കെപി കുഞ്ഞിക്കണ്ണന്‍, പാലക്കാട് -മുന്‍ മന്ത്രി  എപി അനില്‍ കുമാര്‍, തശൂര്‍ -ഇഎ അഗസ്റ്റി, എറണാകുളം- ജോസഫ് വാഴക്കന്‍, ഇടക്കി- വിജെ പൗലോസ്, കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‍, പത്തനംതിട്ട പിജെ -കുര്യന്‍ തുടങ്ങിയവര്‍ക്കാണ് ചുമതല
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു