കേരളം

കേരള ജനപക്ഷം യുഡിഎഫിലേക്ക്; കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പി സി ജോര്‍ജ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പി സി ജോര്‍ജ് എംഎല്‍എയുടെ കേരള ജനപക്ഷം പാര്‍ട്ടി യുഡിഎഫിലേക്ക്. നിലവില്‍ സ്വതന്ത്രപാര്‍ട്ടിയായി നിലക്കൊളളുന്ന കേരള ജനപക്ഷം യുഡിഎഫില്‍ ചേരുമെന്ന് പി സി ജോര്‍ജ് അറിയിച്ചു. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പ്രത്യേക സമിതിയെ നിയോഗിച്ചതായും പി സി ജോര്‍ജ് വ്യക്തമാക്കി.

ആഴ്ചകള്‍ക്ക് മുന്‍പ് യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ സജീവമാക്കി യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ പി സി ജോര്‍ജ് ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ഏത് മുന്നണിയുമായും ചര്‍ച്ച നടത്തുമെന്നും യു.ഡി.എഫിലേക്ക് പോകില്ലെന്ന് പറയാനാകില്ലെന്നുമായിരുന്നു പി.സി.ജോര്‍ജിന്റെ അന്നത്തെ പ്രതികരണം.

സോണിയാഗാന്ധിയുടെ വസതിയായ പത്ത് ജന്‍പഥ് വസതിയിലെത്തിയെങ്കിലും കൂടിക്കാഴ്ച നടന്നില്ല. ഇതിനിടെ താന്‍ യുഡിഎഫിലേക്ക് പോകാന്‍ ഒരുങ്ങുന്നുവെന്ന സൂചന നല്‍കി രാഹുലിന്റെ നേതൃത്വം ജനം അംഗീകരിച്ചു തുടങ്ങിയതായി ജോര്‍ജ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് ഒറ്റയ്ക്ക് ഇരുമുന്നണികള്‍ക്കെതിരെയും മത്സരിച്ചാണ് പി.സി ജോര്‍ജ് വിജയിച്ചത്. എന്നാല്‍ ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ച ജോര്‍ജ് ബി.ജെ.പിക്ക് പിന്തുണ നല്‍കുന്ന നിലപാടുകളാണ് സ്വീകരിച്ചത്. നിയമസഭയില്‍ ഒ. രാജഗോപാലിനൊപ്പം ഒരു ബ്ലോക്കായി ഇരിക്കുമെന്നും ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും