കേരളം

നമ്പി നാരായണന് ലഭിച്ച നീതി കിട്ടണം ; കോടതിയെ സമീപിക്കുമെന്ന് ഫൗസിയ ഹസ്സന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന മാലി സ്വദേശിനി ഫൗസിയ ഹസ്സന്‍. കേസില്‍ തനിക്കും നീതി ലഭിക്കണം. 
നമ്പി നാരായണന് ലഭിച്ച പോലെ തനിക്കും നഷ്ടപരിഹാരം വേണം. ഇതിനായി കോടതിയെ സമീപിക്കുമെന്നും ഫൗസിയ ഹസ്സന്‍ പറഞ്ഞു.

ചാരക്കേസില്‍ താനും മറ്റൊരു മാലി സ്വദേശിനിയായ മറിയം റഷീദയും ഇരകളാക്കപ്പെടുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ എസ് വിജയനാണ് ചാരക്കേസിന് പിന്നിലെന്നും ഫൗസിയ ഹസ്സന്‍ പറയുന്നു. ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തും. 

തനിക്കും മറിയം റഷീദയ്ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. രണ്ട് പേര്‍ക്കും കേരള സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. ചാരക്കേസിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയലക്ഷ്യമുണ്ട്. നമ്പി നാരായണനെ തനിക്ക് പരിചയം പോലുമില്ലായിരുന്നു. സിബിഐ കസ്റ്റഡിയില്‍ വച്ചാണ് അദ്ദേഹത്തെ ആദ്യം കാണുന്നത്. നമ്പി നാരായണന്‍  എന്ന പേര് പറയാന്‍ പോലും തനിയ്ക്ക് ബുദ്ധിമുട്ടായിരുന്നുവെന്ന് ഫൗസിയ ഹസ്സന്‍ പറയുന്നു. 

കരുണാകരനെയും നരസിംഹറാവുവിന്റെ മകനെയുമൊക്കെ കേസിലേക്ക് കൊണ്ടുവന്നതില്‍ രാഷ്ട്രീയ അട്ടിമറിയ്ക്കുള്ള ലക്ഷ്യമുണ്ടെന്ന് ഫൗസിയ ഹസ്സന്‍ വെളിപ്പെടുത്തി. മറിയം റഷീദയും താനും ഗൂഢാലോചനക്കാരുടെ കയ്യിലെ ആയുധങ്ങളായി മാറുകയായിരുന്നു. ഈ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും, ഇതിനായി നിയമപോരാട്ടം തുടരുമെന്നും ഫൗസിയ ഹസ്സന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു