കേരളം

പശുവിനെ മേയ്ക്കാന്‍ റബ്ബര്‍ തോട്ടത്തിലെത്തി, കാട്ടാന പിന്നില്‍ നിന്നും കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

മുണ്ടുര്‍: റബ്ബര്‍ തോട്ടത്തില്‍ പശുവിനെ മേയ്ക്കാന്‍ പോയ ആളിനെ കാട്ടാന ചവിട്ടിക്കൊന്നു. മുണ്ടുര്‍ കാഞ്ഞിക്കുളത്താണ് സംഭവം. പനന്തോട്ടം വീട്ടില്‍ വാസുവാണ് മരിച്ചത്. 

കല്ലടിക്കോടന്‍ മലയോട് ചേര്‍ന്നുള്ള റബ്ബര്‍ തോട്ടത്തിലാണ് വാസു പശുവിനെ മേയ്ക്കാനായി പോയത്. ഈ സമയം പിന്നിലൂടെ എത്തിയ കാട്ടാന ആക്രമിക്കുകയായിരുന്നു. ഓടിമാറാന്‍ വാസു ശ്രമിച്ചുവെങ്കിലും കൊമ്പുകൊണ്ട് ആന കുത്തി. സംഭവസ്ഥലത്ത് വെച്ചു തന്നെ ആനയുടെ ആക്രമണത്തില്‍ വാസുവിന് ജീവന്‍ നഷ്ടമായി. 

ഇതോടെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടന ഇറങ്ങുന്നതിനുള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് പ്രദേശവാസികള്‍ പ്രതിഷേധിച്ചു. കളക്ടര്‍ സ്ഥലത്തെത്താതെ മൃതദേഹം വിട്ടുകൊടുക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. വാസുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ജോലി നല്‍കുന്നതിന് ശുപാര്‍ശ ചെയ്യുമെന്നും നാട്ടുകാരുമായി ചര്‍ച്ച നടത്തിയ ആര്‍ഡിഒയും ഒലവക്കോട് ഡിഎഫ്ഒയും, പാലക്കാട് ഡിവൈഎസ്പിയും ഉറപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍