കേരളം

മകരവിളക്കിന് ശബരിമല ദര്‍ശനത്തിന് അനുമതി തേടി സുരേന്ദ്രന്‍; പ്രശ്‌നമുണ്ടാക്കാനാണോയെന്ന് ഹൈക്കോടതി, കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മകരവിളക്ക് ദര്‍ശനത്തിന് അനുമതി തേടി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. അപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ശബരിമലയില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും അത് നശിപ്പിക്കാനാണോ പോകുന്നതെന്നും ജസ്റ്റിസ് രാജാ വിജയരാഘവന്‍ വാക്കാല്‍ ചോദിച്ചു. ശബരിമലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് സുരേന്ദ്രന്‍ ശ്രമിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. 

സുരേന്ദ്രനെ ഈ സീസണില്‍ പ്രവേശിപ്പിക്കരുത് എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദര്‍ശനത്തിന് എത്തിയ 52കാരിയെ അക്രമിച്ച കേസില്‍ ഡിസംബര്‍ ഏഴിനാണ് സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചത്.

കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിന്റെ ആവശ്യത്തിന് അല്ലാതെ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, രണ്ടു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവുമടക്കമുളള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം