കേരളം

ലോറിയില്‍ നിന്നും മെറ്റല്‍ റോഡിലേക്ക് പതിച്ചു; നിയന്ത്രണം വിട്ട കാര്‍ മലക്കം മറിഞ്ഞു; അത്ഭുത രക്ഷപ്പെടല്‍

സമകാലിക മലയാളം ഡെസ്ക്


കോട്ടയം:എംസി റോഡില്‍ കാലിക്കറ്റ് കവലയ്ക്ക് സമീപം നടന്ന അപകടത്തില്‍ നിന്ന് യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.  ലോറിയില്‍ നിന്ന് റോഡിലേക്ക് വീണ മെറ്റലില്‍ കയറിയതോടെയാണ് യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. ഇതോടെ കാര്‍ സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. കാറിലെ എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ യുവാക്കള്‍ക്ക് പരുക്കില്ല.

മൂവാറ്റുപുഴയില്‍ നിന്ന് അടൂരിേലക്ക് പോവുകയായിരുന്ന 2 ഫൊട്ടോഗ്രഫര്‍മാരാണ് കാറില്‍ ഉണ്ടായിരുന്നത്. റോഡില്‍ തെന്നി വട്ടം തിരിഞ്ഞ ശേഷമാണ് കാര്‍ പോസ്റ്റില്‍ ഇടിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം. കരിങ്കല്‍ ക്വാറിയില്‍ നിന്ന് കോട്ടയം ഭാഗത്തേക്ക് ചിപ്‌സ് എന്ന ചെറിയ ഇനം മെറ്റലുമായി പോവുകയായിരുന്ന വലിയ ലോറിയില്‍ നിന്നാണ് ചോര്‍ച്ച ഉണ്ടായത്.

പത്തു കിലോമീറ്ററോളം ഇപ്പുറം മുതല്‍ റോഡില്‍ ചിപ്‌സ് വീണ് നിരന്നു കിടക്കുന്നുണ്ട്. റോഡില്‍ കൂടുതലായി കിടന്ന ചിപ്‌സ് അഗ്‌നിരക്ഷാസേന നീക്കം ചെയ്‌തെങ്കിലും ഇരുചക്ര വാഹന യാത്രികരെ അപകടത്തിലാക്കുന്ന വിധം കിലോമീറ്ററുകളോളം നീളത്തില്‍ ചിപ്‌സ് വാഹനത്തില്‍ വീണു കിടക്കുന്നുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പോകുന്ന വലിയ ലോറികളില്‍ നിന്ന് മെറ്റലും മണലും റോഡില്‍ വീഴുന്നത് പതിവാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍