കേരളം

കേരളത്തില്‍ ബംഗാളും ത്രിപുരയും ആവര്‍ത്തിക്കാമെന്ന് സ്വപ്‌നം കാണണ്ട; ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വമെന്ന് ശ്രീകുമാരന്‍ തമ്പി

സമകാലിക മലയാളം ഡെസ്ക്

ശബരിമലയില്‍ വേഷം മാറി യുവതി പ്രവേശിച്ചതിനെതിരെ താന്‍ നടത്തിയ പ്രതികരണം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നുണപ്രചാരണത്തിനായി ഉപയോഗിക്കുന്നതിന് എതിരെ സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി. ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ ഒരു വാചകത്തോട് കൂട്ടിയോജിപ്പിച്ച നുണപ്രചാരണം നടത്തുന്ന രീതി സംഘികള്‍ അവസാനിപ്പിക്കണം. ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. 

സംഘപരിവാര്‍ പ്രവര്‍ത്തര്‍ തന്റെ പേരില്‍ തെറ്റായ കാര്യങ്ങള്‍ പറയുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം പങ്കുവെച്ചാണ് ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനം. വേഷം മാറി യുവതി പ്രവേശിച്ച സംഭവത്തെ എതിര്‍ത്തുള്ള എന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പിണറായി എന്ന പേരോ, കേരള സര്‍ക്കാര്‍ എന്ന വാക്കോ ഞാന്‍ പറഞ്ഞിട്ടില്ല. മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെ കൂടി നശിപ്പിച്ചിട്ട് ഇവര്‍ എന്ത് നേടാന്‍ പോകുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു. 

കേരളത്തില്‍ ബംഗാളും, ത്രിപുരയും ആവര്‍ത്തിക്കാമെന്ന നിങ്ങള്‍ സ്വപ്‌നം കാണണ്ട. അത് സംഘികള്‍ ഓര്‍ത്തിരിക്കണം. നിങ്ങള്‍ എത്ര കൂകി വിളിച്ചാലും മലയാളികള്‍ അങ്ങിനെ മാറാന്‍ പോകുന്നില്ല. സനാതന ധര്‍മം എന്നാല്‍ തെമ്മാടിത്തവും നുണപ്രചാരണവുമല്ല. ക്ഷേത്രത്തില്‍ കയറിയതിനെ മാത്രമേ ഞാന്‍ വിമര്‍ശിച്ചിട്ടുള്ളുവെന്നും ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു