കേരളം

ടിക്കറ്റില്ലാതെ കൊച്ചി മെട്രോയില്‍ കയറിപ്പറ്റി; തിരിച്ചിറങ്ങാനാവാതെ കുടുങ്ങി യുവാവും യുവതിയും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ടിക്കറ്റെടുക്കാതെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുക എന്നത് സാധ്യമാണോ? മെട്രോയില്‍ കള്ളവണ്ടി കയറുന്നതിന് തടയിടുന്നതിനുള്ള സുരക്ഷാ ക്രമീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. പക്ഷേ ഫോര്‍ട്ട്‌കൊച്ചി സ്വദേശികളായ ഒരു യുവാവും യുവതിയും ആ ക്രമീകരണങ്ങളെല്ലാം മറികടന്ന് ടിക്കറ്റെടുക്കാതെ തന്നെ കൊച്ചി മെട്രോയില്‍ സഞ്ചരിച്ചു. 

ആലുവ മുതല്‍ കലൂര്‍ വരെയായിരുന്നു ഇവരുടെ യാത്ര. പക്ഷേ തിരിച്ചിറങ്ങാന്‍ നേരും കുടുങ്ങുക തന്നെ ചെയ്തു. ആലുവയില്‍ നിന്നും ടിക്കറ്റ് എടുക്കാതെ എങ്ങിനെയോ ഇവര്‍ മെട്രോയില്‍ കയറിപ്പറ്റി. കലൂര്‍ സ്റ്റേഡിയം സ്റ്റേഷനില്‍ ഇറങ്ങിയ ഇവര്‍ക്ക് ടിക്കറ്റില്ലാതെ കയറിപ്പറ്റിയത് പോലെ, ടിക്കറ്റില്ലാതെ സ്റ്റേഷന് പുറത്തേക്ക് ഇറങ്ങുവാനായില്ല.

കലൂര്‍ സ്‌റ്റേഡിയം സ്‌റ്റേഷനില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ വഴികളൊന്നും ഇല്ലാതെ വന്നതോടെ ഇരുവരും അധികൃതരെ സമീപിച്ചു. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് 500 രൂപയാണ് പിഴ. എന്നാല്‍ അത്രയും പണമില്ലെന്ന് ഇരുവരും പറഞ്ഞതോടെ വീണ്ടും സ്‌റ്റേഷനിലെ സുരക്ഷാ ജീവനക്കാര്‍ കുഴങ്ങി. ഒടുവില്‍ സര്‍വീസ് തുടങ്ങുന്ന ആലുവയില്‍ നിന്നും സര്‍വീസ് അവസാനിപ്പിക്കുന്ന മഹാരാജാസ് വരെയുള്ള ടിക്കറ്റ് എടുപ്പിച്ചാണ് ഇവരെ സ്റ്റേഷനില്‍ നിന്നും പുറത്തിറക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി