കേരളം

മോഷ്ടാക്കളിൽ നിന്ന് രക്ഷപ്പെടാൻ വീഡിയോ ഒരുക്കി റെയിൽവേ പൊലീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ കവര്‍ച്ചയും മോഷണവും അടക്കമുള്ളവയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുകൾ റെയിൽവേ തരാറുണ്ട്. എന്നിട്ടും ഇത്തരം വാർത്തകൾക്ക് യാതൊരു കുറവും ഇല്ല. പലപ്പോഴും യാത്രക്കാരുടെ ശ്രദ്ധക്കുറവും അനാസ്ഥയുമാണ് ഒരുപരിധി വരെ ഇത്തരം ഭൂരിപക്ഷം സംഭവങ്ങള്‍ക്കും കാരണമാകുന്നത്. ഇത്തരം കാര്യങ്ങളിൽ യാത്രക്കർക്ക് കൂടുതൽ ബോധവത്കരണം ആവശ്യമാണെന്ന് കാലങ്ങളായി പല വിദ​​ഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. 

ഇപ്പോഴിതാ ട്രെയിൻ യാത്രകൾ സുരക്ഷിതമാക്കാനുള്ള ഓർമ്മപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് റെയില്‍വേ പൊലീസ്. ഇതിനായി ഒരു ഹ്രസ്വ ചിത്രമാണ് ആര്‍പിഎഫ് പുറത്തിറക്കിയിരിക്കുന്നത്. കേരള റെയിൽവേ പൊലീസിന് വേണ്ടി സോഷ്യൽ മീഡിയ സെല്ലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. 'BEWARE'എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.  കേരള പൊലീസ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജില്‍ ചിത്രം പങ്കുവച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ