കേരളം

പണം വാങ്ങുമ്പോള്‍ ഈ ചോദ്യങ്ങള്‍ ഒന്നും ഉണ്ടാകാറില്ലല്ലോ?; ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി സൗകര്യമുള്ളപ്പോള്‍ വരുമെന്ന് കണ്ണന്താനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി വരുന്നത് അദ്ദേഹത്തിന്റെ സൗകര്യം അനുസരിച്ചാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സംസ്ഥാനം പറയുന്ന തീയതിയില്‍ വരണമെന്നില്ല. കേന്ദ്രത്തിന്റെ പണം വാങ്ങുമ്പോള്‍ പ്രധാനമന്ത്രി വരുന്നത് എന്തിനാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ചോദിക്കാറില്ലെന്നും കണ്ണന്താനം പറഞ്ഞു. തിരുവനന്തരപുരത്ത് വച്ചായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം. 

വിവാദങ്ങള്‍ക്കിടയില്‍ കൊല്ലം ബൈപ്പാസ് നാളെ പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും. 13. 5 കിലോമീറ്റര്‍ നീളമുള്ള ബൈപ്പാസ് നാല് പതിറ്റാണ്ടിലേറെ സമയമെടുത്താണ് പൂര്‍ത്തിയാക്കിയത്. ആശ്രാമം മൈതാനത്ത് വൈകിട്ട് അഞ്ചിനാണ് ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങ്.

ഫെബ്രുവരിയില്‍ ഉദ്ഘാടനം നിര്‍വഹിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിടാനെത്തുന്ന പ്രധാനമന്ത്രി, ബൈപ്പാസ് ഉദ്ഘാടനം നടത്തുമെന്ന് അറിയിക്കുകയായിരുന്നു. കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രന്റെ ഇടപെടലിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി എത്തുന്നത് എന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി