കേരളം

പുകവലിക്കുന്നതിനിടെ കിടക്കയിലേക്ക് തീപടര്‍ന്നു: വയോധികന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: പുകവലിക്കുന്നതിനിടെ കിടക്കയിലേക്ക് തീപടര്‍ വയോധികന് ദാരുണാന്ത്യം. ശരീരം തളര്‍ന്ന് കിടപ്പുരോഗിയായ മുരിക്കാശേരി പൂമാംകണ്ടം പാറസിറ്റിയില്‍ കക്കൂട്ടുമലയില്‍ ഗോപിനാഥന്‍ നായര്‍(70)ആണു വെന്തുമരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ്  ഒന്നിനായിരുന്നു സംഭവം. 

ശരീരം തളര്‍ന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ 25 വര്‍ഷമായി ഗോപിനാഥന്‍ നായര്‍ കിടപ്പിലാണ്. പതിവായി പുകവലിക്കുന്ന സ്വഭാവക്കാരനായ ഇദ്ദേഹം പുകവലിക്കുന്നതിനിടെ കിടക്കയ്ക്ക് തീപിടിച്ച് അപകടത്തില്‍ പെട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

വീട്ടില്‍നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികള്‍ ഓടിയെത്തി വെള്ളമൊഴിച്ച് തീയണച്ചപ്പോഴേയ്ക്കും ശരീരം അഗ്‌നിക്കിരയായിരുന്നു. കിടപ്പുമുറിയിലും സമീപമുറിയിലും തീപടര്‍ന്നെങ്കിലും വീടിന് കാര്യമായ നാശനഷ്ടങ്ങളില്ല. മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

സംഭവസമയം ഭാര്യ ലക്ഷ്മി സമീപത്തെ പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ പോയതായിരുന്നു. കുടയത്തൂര്‍ പൊട്ടനാംകുന്നേല്‍ കുടുംബാംഗമാണ്. മകന്‍ ബിജു തൊടുപുഴയില്‍ ജോലിസ്ഥലത്താണ് താമസിക്കുന്നത്. മകള്‍: ബിന്ദു. മരുമക്കള്‍: മിനി, രാജന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്