കേരളം

ഭരണം മാറിയത് പിജെ ജോസഫ് അറിഞ്ഞില്ലേ; ഇപ്പോള്‍ കേരളം ഭരിക്കുന്നത് എല്‍ഡിഎഫാണ്; എംഎല്‍എയ്‌ക്കെതിരെ മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി:  മുട്ടം വിജിലന്‍സ് ഓഫിസ് ഉദ്ഘാടനച്ചടങ്ങില്‍ നിന്നും വിട്ടുനിന്ന പിജെ ജോസഫ് എംഎല്‍എയ്‌ക്കെതിരെ  മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നിലധികം മന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ ഒരു മന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നതും ഒരാള്‍ അധ്യക്ഷത വഹിക്കുന്നതും പതിവാണ്. ഇക്കാര്യം എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

'പി.ജെ.ജോസഫ് ഇപ്പോള്‍ മന്ത്രിയല്ല. എംഎല്‍എ ആണ്. കേരളത്തില്‍ ഇപ്പോള്‍ എല്‍ഡിഎഫ് ആണു ഭരിക്കുന്നത്. ഭരണം മാറിയത് ജോസഫ് അറിഞ്ഞില്ലേ?  എംഎല്‍എയുടെ സുഹൃത്തുക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍ അദ്ദേഹത്തോട് ഇക്കാര്യം പറയണം. ജോസഫിന് എന്തു പറ്റി? ദീര്‍ഘകാലം എംഎല്‍എയും മന്ത്രിയുമായി പ്രവര്‍ത്തിച്ച ജോസഫ് ഇത്തരം കാര്യങ്ങളില്‍ അജ്ഞത നടിക്കുകയാണ്. ഒന്നിലേറെ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ഒരു മന്ത്രി അധ്യക്ഷനാകും. ഇതാണു പതിവ് ചട്ടം. നാടിന്റെ പുരോഗതിക്ക് ഭരണ - പ്രതിപക്ഷം ഒരുമിച്ചു നില്‍ക്കേണ്ട നേരത്ത് ഇത്തരം നിലപാടുകള്‍ ശരിയല്ല' -മുഖ്യമന്ത്രി പറഞ്ഞു.

എതിര്‍പ്പുള്ള ആളെ ചൂണ്ടിക്കാട്ടി പിടിപ്പിക്കുന്ന നിലപാട് സര്‍ക്കാരിനില്ല. അഴിമതിക്കെതിരെ എന്തു നിലപാടും വിജിലന്‍സിന് എടുക്കാമെന്നും ആരും ചോദ്യം ചെയ്യില്ലെന്നും  മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി