കേരളം

പൊലീസ് റിപ്പോര്‍ട്ട് അവഗണിച്ചു; മോദി കെപി ശശികലയുമായി കൂടിക്കാഴ്ച നടത്തി; ശബരിമലയിലെത്തിയ യുവതികളുടെ പശ്ചാത്തലം അന്വേഷിക്കണമെന്ന് കര്‍മ്മസമിതി

സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം: കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ശബരിമല കര്‍മ്മസമിതി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.  കര്‍മ്മസമിതിയുടെ എട്ട് വനിതാ നേതാക്കളാണ് മോദിയെ കണ്ടത്. ശബരിമലയില്‍ പ്രവേശിച്ച യുവതികളുടെ പശ്ചാത്തലം എന്‍ഐഎയെ കൊണ്ട് പരിശോധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. 

ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയുടെ നേതൃത്വത്തിലുള്ള സംഘമാണ് മോദിയെ കണ്ടത്. തിരുവനന്തപുരത്തെ വ്യോമസേന ടെക്‌നിക്കല്‍ ഏരിയയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയുമായി ബന്ധുപ്പെട്ട് സംസ്ഥാന പൊലീസിന്റെ റിപ്പോര്‍ട്ട് അവഗണിച്ചാണ് മോദി ഇവരുമായി കൂടിക്കാഴ്ച നടത്തിയത്. ശശികലയ്‌ക്കെതിരെ ഏഴ് കേസുകള്‍ ഉണ്ടെന്ന് പ്രധാനമന്ത്രിയുെട ഓഫീസിനെ നേരത്തെ പൊലീസ് അറിയിച്ചിരുന്നു. ഇത് അവഗണിച്ചായിരുന്നു കൂടിക്കാഴ്ച
 
ശബരിമല വിഷയത്തില്‍ കേരളത്തിലെ വിശ്വാസികള്‍ക്കൊപ്പംനിന്ന പാര്‍ട്ടി ബി.ജെ.പി. മാത്രമാണെന്ന് മോദി കൊല്ലത്ത് എന്‍ഡിഎ യോഗത്തില്‍ പറഞ്ഞിരുന്നു. ശബരിമല  വിഷയത്തില്‍ ബി.ജെ.പിയുടെ നിലപാട് വ്യക്തമാണെന്നും കേരളത്തിന്റെ സംസ്‌കാരവും വിശ്വാസവും സംരക്ഷിക്കാന്‍ ബി.ജെ.പി. മാത്രമേ മുന്നിലുള്ളുവെന്നും മോദി പറഞ്ഞു. ഇന്ന് രാജ്യം മുഴുവന്‍ ശബരിമലയെക്കുറിച്ച് സംസാരിക്കുന്നു. കമ്മ്യൂണിസ്റ്റുകള്‍ വിശ്വാസത്തെയും അധ്യാത്മികതയെയും ഇന്ത്യയുടെ സംസ്‌കാരത്തെയും ബഹുമാനിക്കാത്തവരാണ്. ശബരിമല വിഷയത്തില്‍ ആരെയും ലജ്ജിപ്പിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. യു.ഡി.എഫും ഇതില്‍നിന്ന് വ്യത്യസ്തമല്ല. കോണ്‍ഗ്രസിന് ഈവിഷയത്തില്‍  രണ്ടുനിലപാടാണ്. അവര്‍ പാര്‍ലമെന്റില്‍ ഒരു നിലപാടും പത്തനംതിട്ടയില്‍ വേറെ നിലപാടും സ്വീകരിക്കുന്നു. ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയുന്നവരാണ് അവരെന്നും മോദി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി