കേരളം

വാഹനം ഓടിക്കുമ്പോള്‍ ഉറക്കം വരുന്നുണ്ടോ?; ചുക്കുകാപ്പി വിതരണവുമായി കേരള പൊലീസ് ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: രാത്രികാലങ്ങളില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് ഉറക്കം വരുന്നത് ഒരു സ്വാഭാവിക കാര്യമാണ്. ഇതുമൂലം നിരവധി അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇതിന് പരിഹാരമായി ചുക്കുകാപ്പി വിതരണവുമായി രംഗത്തുവന്നിരിക്കുകയാണ് കേരള പൊലീസ്. 

 ചെങ്ങന്നൂരിലാണ് കേരള പോലീസിന്റെ ഈ ജനകീയ പരിപാടി നടന്നത്. വാഹനം ഓടിക്കുന്നതിനിടെ ഉറക്കം വരുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ വ്യാപകമാകാന്‍ തുടങ്ങിയതോടെയാണ് ഇങ്ങനെ ഒരാശയവുമായി പോലീസ് രംഗത്തെത്തിയത്. 

നിരവധി യാത്രക്കാരാണ് അപ്രതീക്ഷിതമായി ലഭിച്ച ചുക്കുകാപ്പി കുടിക്കാനായി എത്തിയത്. ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി അനീഷ് വി കോര പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയെ കുറിച്ച് കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന വീഡിയോയ്ക്കും വലിയ സ്വീകരണമാണ് ലഭിച്ചത്. 

പരിപാടി കേരളം മുഴുവന്‍ വ്യാപിപ്പിക്കണമെന്നും ചായക്കൊപ്പം ലഘുഭക്ഷണവും വേണമെന്നുമൊക്കെയാണ് ചില വീഡിയോയ്ക്ക് ലഭിച്ച കമന്റുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍