കേരളം

വിവാഹവാഗ്ദാനം നല്‍കി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു, ഗര്‍ഭധാരണം തടയാന്‍ ഗുളികകള്‍ കഴിപ്പിച്ചു: യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി 15വയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പേട്ട സ്വദേശി ജയേഷിനെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. 

ഗര്‍ഭധാരണം നടക്കാതിരിക്കാന്‍ പ്രതി പെണ്‍കുട്ടിക്ക് ഗുളികകളും വാങ്ങി നല്‍കിയിരുന്നു. ട്യൂഷനെന്നും മറ്റും പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങാറുള്ളതെന്നാണ് പൊലീസിനോട് പറഞ്ഞത്.  

ദുരൂഹസാഹചര്യത്തില്‍ ആളൊഴിഞ്ഞ സ്ഥലത്ത് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ തൂമ്പ പൊലീസാണ് ജയേഷിനെ കസ്റ്റഡിയിലെടുത്തത്. പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്