കേരളം

'കേരളത്തിൽ ത്രിപുരയല്ല , ഛത്തീസ് ​ഗഡും രാജസ്ഥാനുമാകും ആവർത്തിക്കുക' : പ്രധാനമന്ത്രിക്ക് മറുപടിയുമായി ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ ത്രിപുര ആവർത്തിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേ​ര​ള​ത്തി​ൽ ത്രി​പു​ര​യ​ല്ല ആ​വ​ർ​ത്തി​ക്കാ​ൻ പോ​കു​ന്ന​ത്.  ​ഛത്തീസ് ​ഗഡും മധ്യപ്രദേശും രാജസ്ഥാനുമാ​യി​രി​ക്കും ഇ​വി​ടെ ആ​വ​ർ​ത്തി​ക്കു​ക. സംസ്ഥാനത്ത് കോൺ​ഗ്രസ് മികച്ച പ്രകടനമാകും കാഴ്ച വെക്കുകയെന്നും ​ചെന്നിത്തല പറഞ്ഞു. 

വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ കേ​ര​ള​ത്തി​ൽ മ​ത്സ​രി​ക്കാ​നും പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. പ്രധാനമന്ത്രിയുടെ കേരള സന്ദർശനം പരാജയമാണെന്നും ചെന്നിത്തല പറഞ്ഞു.

ഇന്നലെ കൊ​ല്ലം പീ​ര​ങ്കി​മൈ​താ​ന​ത്ത് എ​ൻ​ഡി​എ മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് മോ​ദി കേ​ര​ള​ത്തി​ൽ ത്രി​പു​ര ആ​വ​ർ​ത്തി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത്. നിങ്ങളുടെ അക്രമങ്ങള്‍ ബിജെപിക്കാരെ തളര്‍ത്താന്‍ സാധിക്കില്ല. ത്രിപുരയില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ കണ്ടതാണ്. പൂജ്യത്തില്‍ നിന്ന് സര്‍ക്കാര്‍ രൂപീകരിച്ച ത്രിപുര കേരളത്തിലും ആവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്