കേരളം

'വ്രതം നോറ്റ് വന്നത് ദർശനം നടത്താതെ മടങ്ങിപ്പോകാനല്ല' ; മല ചവിട്ടാനുള്ള തീരുമാനത്തിൽ ഉറച്ച് യുവതികൾ

സമകാലിക മലയാളം ഡെസ്ക്

ശബരിമല: വ്രതം നോറ്റ് ശബരിമലയിൽ വന്നത് പ്രതിഷേധം ഭയന്ന് മടങ്ങിപ്പോകാനല്ലെന്ന് യുവതികൾ വ്യക്തമാക്കി. ശബരിമല ദർശനം നടത്തിയ ശേഷം മാത്രമേ മടങ്ങിപ്പോകുകയുള്ളൂവെന്നും മല കയറാനെത്തിയ രേഷ്മയും ഷാനിലയും വ്യക്തമാക്കി. പ്രതിഷേധം കണ്ട് ഭയന്ന് പോകാനല്ല വന്നത്. പൊലീസ് സുരക്ഷ ഉറപ്പു നൽകിയിരുന്നു. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞില്ല. എന്നാൽ ഇപ്പോൾ പൊലീസ് പുലർത്തുന്ന നിസം​ഗതയിൽ പ്രതിഷേധമുണ്ടെന്നും രേഷ്മ പറഞ്ഞു. 

കണ്ണൂർ സ്വദേശിനി രേഷ്മ നിശാന്തും ഷാനില സജേഷുമാണ് ഇന്നു പുലർച്ചെ മലകയറാനെത്തിയത്.  ശബരിമല ദര്‍ശനത്തിനായി നാലരയോടെയാണ് പമ്പയില്‍ നിന്ന് യുവതികള്‍ മലകയറി തുടങ്ങിയത്. യുവതികൾ മലകയറാനെത്തിയത് അറിഞ്ഞതോടെ ഭക്തർ അടങ്ങുന്ന സംഘം നാമജപം അടക്കമുള്ള പ്രതിഷേധവുമായി രം​ഗത്തു വരികയായിരുന്നു. 

നീലിമലയിൽ വെച്ച് യുവതികൾ അടങ്ങുന്ന സംഘത്തെ പ്രതിഷേധക്കാർ തടഞ്ഞുവെച്ചു. പ്രതിഷേധക്കാരിൽ ഇതര സംസ്ഥാന ഭക്തരും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. യുവതികള്‍ മടങ്ങണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതികള്‍ക്കൊപ്പമെത്തിയ പുരുഷന്മാരുമായി പൊലീസ് ചര്‍ച്ച നടത്തുകയാണ്. അതേസമയം കൂടുതല്‍ പ്രതിഷേധക്കാര്‍  സ്ഥലത്തെത്തിക്കൊണ്ടിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല