കേരളം

ശബരിമല ദര്‍ശനത്തിന് ഒരു യുവതി കൂടി; നിലയ്ക്കലില്‍ എത്തിയത് തമിഴ്‌നാട് സ്വദേശിനി

സമകാലിക മലയാളം ഡെസ്ക്

നിലയ്ക്കല്‍: കനത്ത പ്രതിഷേധം തുടരുന്നതിനിടെ ശബരിമല ദര്‍ശനത്തിനായി ഒരു യുവതി കൂടി നിലയ്ക്കലില്‍ എത്തി. തമിഴ്‌നാട്ടില്‍നിന്നുള്ള യുവതിയാണ് ഭര്‍ത്താവിനൊപ്പം നിലയ്ക്കലില്‍ എത്തിയത്. ഇവരെ പൊലീസ് സ്റ്റേഷനിലേക്കു മാറ്റിയിരിക്കുകയാണ്.

യുവതീപ്രവേശനത്തിന് എതിരായ പ്രതിഷേധങ്ങളെക്കുറിച്ച് അറിഞ്ഞിട്ടാണോ ഇവര്‍ എത്തിയതെന്നു വ്യക്തമല്ല. ഇവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ഇന്നു രാവിലെ നീലമല വരെയെത്തിയ രണ്ടു യുവതികളെ കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് പൊലീസ് തിരിച്ചിറക്കിയിരുന്നു. രേഷ്മാ നിശാന്ത്, ഷാനില എന്നിവരാണ് നീലിമല വരെയെത്തിയത്. പ്രതിഷേധക്കാര്‍ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടില്‍ യുവതികള്‍ ഉറച്ചുനിന്നു. ഇതിനിടെ പ്രതിഷേധം കനത്തതോടെ പൊലീസ് ഇവരെ തിരിച്ചിറക്കി. പമ്പയില്‍ എത്തിച്ച ഇവരെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയതായാണ് വിവരം.

അതിനിടെ ദര്‍ശനം അനുവദിക്കാത്ത പൊലീസ് നിലപാടിനെതിരെ യുവതികള്‍ നിരാഹാരം തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ