കേരളം

സുരക്ഷ തേടി ബിന്ദുവും കനകദുര്‍ഗയും സുപ്രിം കോടതിയില്‍; ഹര്‍ജി നാളെ പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രിം കോടതി വിധിയെത്തുടര്‍ന്നു ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും സുരക്ഷ തേടി സുപ്രിം കോടതിയെ സമീപിച്ചു. വധഭീഷണിയടക്കം നിലനില്‍ക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഹര്‍ജി നാളെ പരിഗണിക്കും.

സീനിയര്‍ അഭിഭാഷക ഇന്ദിര ജയ്‌സിങ് ആണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും വേണ്ടി ഹര്‍ജി നല്‍കിയത്. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതെന്നും ഇതിനു പിന്നാലെ വധഭീഷണിയടക്കമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. മുഴവന്‍ സമയ സുരക്ഷ വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശം നല്‍കണം, ശബരിമലയില്‍ പോവുന്നവര്‍ക്കു സുരക്ഷ നല്‍കാന്‍ നിര്‍ദേശം നല്‍കണം എന്നീ ആവശ്യങ്ങളും ഹര്‍ജിയിലുണ്ട്.

ഇന്നു രാവിലെ ഹര്‍ജി അഭിഭാഷക ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ശ്രദ്ധയില്‍ പെടുത്തി. ഇതിനെത്തുടര്‍ന്നാണ് നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്