കേരളം

ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ മറ്റെവിടെ പോയെന്ന് കടകംപള്ളി സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി ഇത്തവണ പതിനാറ് ലക്ഷത്തിലധികം ആളുകളാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം ഉപയോഗിച്ചതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അതില്‍ 8.2 ലക്ഷം ആളുകളാണ് ശബരിമല ദര്‍ശനം നടത്തിയത്. പത്തിനും അന്‍പതിനും ഇടയ്ക്ക് പ്രായമുള്ള 7564 യുവതികളാണ് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ നടത്തിയത്. അതില്‍ 51 പേര്‍ ഈ സംവിധാനം ഉപയോഗിച്ച് സന്നിധാനത്ത് എത്തിയെന്നും മന്ത്രി പറഞ്ഞു.

ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച്‌ സന്നിധാനത്ത് എത്തിയ യുവതികളുടെ കണക്കാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയത്. ആധാര്‍ കാര്‍ഡില്‍ നല്‍കിയ വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് ഇവരുടെ പ്രായവിവരങ്ങള്‍ മനസ്സിലാക്കിയത്. അല്ലാതെ എത്രപേര്‍ ശബരിമലയില്‍ എത്തിയെന്ന കണക്ക് സര്‍ക്കാരിന് അറിയില്ല. അവിടെ വരുന്നവരുടെ പ്രായവിവരം പരിശോധിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് അന്വേഷിക്കേണ്ടതില്ല. സര്‍ക്കാരിനോട് സുരക്ഷ ചോദിച്ചയാളുകള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ നല്‍കിയിട്ടുണ്ട്. സുരക്ഷ നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. 

ശബരിമലയിലെ അക്രമപശ്ചാത്തലത്തിലാവാം ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍ ചെയ്തവര്‍ മഹാഭൂരിപക്ഷവും എത്താത്ത സാഹചര്യമുണ്ടായത്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് സ്ത്രീകള്‍ ശബരിമലയില്‍ എത്താതെ എവിടെ പോകാനാണെന്നും കടകംപളളി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. കണക്കിന്റെ കൃത്യവിവരം അറിയണമെങ്കില്‍ സര്‍ക്കാര്‍ സു്പ്രീം കോടതിയില്‍ നല്‍കിയ പട്ടിക പരിശോധിച്ചാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും