കേരളം

ഋഷിരാജ് സിങ് അയ്യപ്പജ്യോതിയിലെന്ന് പ്രചാരണം : ഒരു ബിജെപി പ്രവർത്തകൻ കൂടി അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ :  എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ് അയ്യപ്പജ്യോതിയിൽ പങ്കെടുത്തു എന്ന തരത്തിൽ വ്യാജ ഫോട്ടോ പ്രചരിപ്പിച്ച കേസിൽ ഒരു ബിജെപി പ്രവർത്തകൻ കൂടി അറസ്റ്റിലായി. കായംകുളം കൃഷ്ണപുരം സ്വദേശി ശിവലാൽ ദാമോദരനെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. 
കായംകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. 

യുവതീപ്രവേശനത്തിനെതിരെ, ആചാരങ്ങൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് ശബരിമല കർമസമിതി അയ്യപ്പ ജ്യോതി സംഘടിപ്പിച്ചത്. ഇതിൽ ഋഷിരാജ് സിങ്ങിന്റെ രൂപ സാദൃശ്യമുള്ളയാളുടെ ഫോട്ടോ ഉപയോഗിച്ച് ഋഷിരാജ് സിങ് പങ്കെടുത്തുവെന്ന്  ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കേസിലാണ് അറസ്റ്റ്. 

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഋഷിരാജ് സിങ് ഡിജിപി ക്ക് നൽകിയ പരാതിയിൽ തിരുവല്ല സ്വദേശിയായ ബിജെപി പ്രവർത്തകൻ ജയനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജയന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ശിവലാലിന്റെ പോസ്റ്റ് ഷെയർ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് മനസിലാക്കിയത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്, 96 മണ്ഡലങ്ങളിൽ ജനവിധി

വരും മണിക്കൂറിൽ ഈ 4 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍