കേരളം

കുടിവെള്ളത്തിനായി കുഴല്‍ക്കിണര്‍ കുഴിച്ചു; വന്നത് തീ കത്തും വാതകം: അമ്പരന്ന് നാട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്

കുട്ടനാട്: കടുത്ത ശുദ്ധജലക്ഷാമം നേരിടുന്ന കാവാലത്ത് കുഴല്‍ക്കിണര്‍ നിര്‍മിച്ചപ്പോള്‍ വെളളത്തിന് പകരം ലഭിച്ചത് തീകത്തുന്ന വാതകം. കാവാലം പഞ്ചായത്ത് 5-ാം വാര്‍ഡ് പത്തില്‍ച്ചിറ രവീന്ദ്രന്റെ വീട്ടിലാണ് സംഭവം. 2 ദിവസം മുന്‍പാണ് ഇവിടെ കുഴല്‍ക്കിണര്‍ നിര്‍മാണം തുടങ്ങിയത്.

24 അടി താഴ്ചയില്‍ സ്ഥാപിച്ച രണ്ടാമത്തെ കുഴലില്‍നിന്ന് ബുധനാഴ്ച വൈകിട്ടോടെയാണ് വാതകം പുറത്തുവന്നു തുടങ്ങിയത്. പാചകവാതകത്തിന് സമമായ ഗന്ധം പ്രദേശത്ത് പരന്നതോടെ ചിലര്‍ തീപ്പെട്ടി കത്തിച്ചു. ഉടന്‍ തീ പടരുകയും ഏറെനേരം ജ്വലിക്കുകയും ചെയ്തു.

പിന്നീട് തീയണച്ചു കുഴല്‍ അടച്ചു സൂക്ഷിച്ചിരിക്കുകയാണ്. സംഭവം ഭൂജല വകുപ്പിലും കൊച്ചിന്‍ റിഫൈനറിയിലും അറിയിച്ച് വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം