കേരളം

മുനമ്പം മനുഷ്യക്കടത്തില്‍ വഴിത്തിരിവ്; രണ്ട്‌പേര്‍ ഡല്‍ഹിയില്‍ പിടിയില്‍, നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊടുങ്ങല്ലൂര്‍: മുമ്പത്ത് നിന്ന് ന്യൂസിലന്റിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തിലെ രണ്ട്‌പേരെ കേരള പൊലീസ് ഡല്‍ഹിയില്‍ കണ്ടെത്തി. ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന ഡല്‍ഹി സ്വദേശികളായ ദീപക്, പ്രഭു എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്നും കണ്ടെത്തിയത്. ഡല്‍ഹിയിലെ മന്ദഗിരി കോളനിയില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. 

ചോദ്യം ചെയ്യലില്‍ പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒരാളില്‍ നിന്നും ഒന്നരലക്ഷം രൂപ വാങ്ങിയെന്നാണ് ദീപക്കിന്റെ മൊഴി. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനായി കേരളത്തിലേക്ക് കൊണ്ടുവരും.

കൊടുങ്ങല്ലൂര്‍ പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലുള്ള ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി സോജന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കണ്ടെത്തിയത്. തിരക്കില്‍ പെട്ടതുകൊണ്ടാണ് ഇവര്‍ക്ക് മുനമ്പത്ത് നിന്ന് ബോട്ടില്‍ കയറാനാകാതെ മടങ്ങേണ്ടി വന്നത്.

ഇരുവരുടേയും ഭാര്യമാരും കുട്ടികളും ന്യൂസിലാന്റിലേക്കുള്ള ബോട്ടില്‍ കയറിപ്പോയിട്ടുണ്ട്. ഇതില്‍ പ്രഭുവിന്റെ കുട്ടിക്ക് നാല് മാസം മാത്രമാണ് പ്രായം. ദീപകും പ്രഭുവും ചെന്നൈ വഴിയാണ് ഡല്‍ഹിയിലേക്ക്് തിരിച്ച് പോയത്. ഇന്നലെ രാവിലെ ഡല്‍ഹിയിലെ താമസസ്ഥലത്ത് എത്തുകയും ചെയ്തു. ഇരുപതോളം പേര്‍ ഇത്തരത്തില്‍ ബോട്ടില്‍ കയറാതെ മടങ്ങിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്