കേരളം

ശബരിമല നിരാഹാരത്തില്‍ ഇന്ന് തീരുമാനം? ബിജെപി നേതൃയോഗം ഇന്ന്, എന്‍ഡിഎ സംഘം ഗവര്‍ണറെ കാണും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സെക്രട്ടറിയറ്റിന് മുന്‍പില്‍ നടത്തിവരുന്ന നിരാഹാരസമരം അവസാനിപ്പിച്ചേക്കുമെന്ന് സൂചന. ഇന്ന് ചേരുന്ന നേതൃയോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും. 

സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ചാലും ശബരിമല പ്രശ്‌നം സജീവമാക്കി നിലനിര്‍ത്താന്‍ പ്രചാരണ പരിപാടികള്‍ക്കും രൂപം നല്‍കുമെന്ന നിലപാടിലാണ് ബിജെപി. അതിനിടെ  ആചാര സംരക്ഷണം ആവശ്യപ്പെട്ട് എന്‍ഡിഎ നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണുന്നുമുണ്ട്. 

ബിജെപിയുടെ റിലേ നിരാഹാര സമരം ശബരിമലയില്‍ നിന്നും സെക്രട്ടേറിയേറ്റിലേക്ക് മാറ്റിയപ്പോള്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. അതിനിടെ സമരത്തിന്റെ ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിഞ്ഞു നിന്നതും സമരം തുടരുന്നതിനിടെ യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതും തിരിച്ചടിയായി.

ബിജെപി നേതാക്കളായ എഎന്‍ രാധാകൃഷ്ണന്‍, സികെ പത്മനാഭന്‍, ശോഭ സുരേന്ദ്രന്‍ എന്നിവരില്‍ തുടങ്ങിയ നിരാഹാര സമരം ഇപ്പോള്‍ പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസില്‍ എത്തി നില്‍ക്കുന്നു. അതിനിടെ നാളെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പുത്തരികണ്ടത്ത് സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമത്തില്‍ മാതാ അമൃതാനന്ദയി അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ