കേരളം

ചിന്നക്കനാല്‍ ഇരട്ടക്കൊല കേസിലെ പ്രതിയുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി; അന്വേഷണ സംഘത്തിലെ അഞ്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്


ഇടുക്കി: ചിന്നക്കനാല്‍ ഇരട്ടക്കൊല കേസ് അന്വേഷിച്ച അഞ്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രതിയുടെ ചിത്രങ്ങളും വിവരങ്ങളും മാധ്യമങ്ങള്‍ക്ക് നല്‍കി എന്ന് കാട്ടിയാണ് സസ്‌പെന്‍ഷന്‍. ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. രാജാക്കാട് എസ്‌ഐ അനുമോന് എതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും ശുപാര്‍ശയുണ്ട്. 

ചിന്നക്കനാല്‍ നടുപ്പാറയില്‍ എസ്‌റ്റേറ്റ് ഉടമയെയും തൊഴിലാളിയെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ബോബിന്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ജേക്കബ് വര്‍ഗീസിനേയും, ജീവനക്കാരനായ മുത്തയ്യയേയും എസ്‌റ്റേറ്റിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

ജേക്കബ് വര്‍ഗീസ് വെടിയേറ്റും മുത്തയ്യ കത്തികൊണ്ടുള്ള ആക്രമണത്തിലുമാണ് കൊല്ലപ്പെട്ടത്.എസ്‌റ്റേറ്റ് ഉടമയുടെ കാറും 200 കിലോയോളം ഏലവും മോഷണവും പോയി. ബോബിനെ ഒളിവില്‍ താമസിക്കാന്‍ സഹായിക്കുകയും, മോഷ്ടിച്ച ഏലം വില്‍ക്കാന്‍ സഹായിക്കുകയും ചെയ്ത, പ്രതിയുടെ സുഹൃത്തുക്കളായ ചിത്രവേല്‍, കപില ദമ്പതികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന ബോബിനെ മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. അറസ്റ്റിലായതിന് പിന്നാലെ ബോബിനെ കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ