കേരളം

ശുചിമുറിയില്‍ വികൃതി കാണിച്ചു: രണ്ടേകാല്‍ വയസുള്ള കുഞ്ഞിന് അംഗനവാടിയില്‍ ക്രൂരമര്‍ദനം, അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രണ്ടേകാല്‍ വയസുള്ള ചെറിയ കുഞ്ഞിന് അംഗനവാടിയില്‍ ക്രൂരമര്‍ദനം. അംഗനവാടി അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. താത്ക്കാലിക ആയയായ കൃഷ്ണമ്മയെ പിരിച്ചുവിടുകയും ചെയ്തു. മംഗലപുരം പഞ്ചായത്തിലെ മണിയന്‍വിളാകം 126ാം നമ്പര്‍ അങ്കണവാടിയിലെ അധ്യാപിക ഷീലയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കുട്ടി ശുചിമുറിയില്‍ വച്ച് വികൃതി കാണിച്ചു എന്ന് പറഞ്ഞാണ് ക്രൂരമായി മര്‍ദിച്ചത്.  

കുട്ടിയുടെ കൈയിലും കാലിലും അടി കൊണ്ട് പൊട്ടിയ പാടുകളുണ്ട്. മുരുക്കുംപുഴ സ്വദേശികളായ ദമ്പതികളുടെ മകനാണ് മര്‍ദ്ദനമേറ്റത്. അധികൃതര്‍ സംഭവത്തെ നിസാരവത്ക്കരിച്ച് അധ്യാപികയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അതിനാല്‍ കൂടുതല്‍ നിയമനടപടികളിലേക്ക് പോകുകയാണെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. മംഗലപുരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്തതായി എസ്‌ഐ അജയന്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ