കേരളം

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ സമരം; ഒരു കന്യാസ്ത്രീക്കു കൂടി സ്ഥലംമാറ്റം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത ഒരു കന്യാസ്ത്രീക്കു കൂടി സ്ഥലംമാറ്റം. സിസ്റ്റര്‍ നീനു റോസിനെയാണ് പഞ്ചാബിലേക്കു സ്ഥലം മാറ്റിയിരിക്കുന്നത്. 

ജലന്ധറിലെ സഭാ ആസ്ഥാനത്ത് ജനുവരി 26ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിസ്റ്റര്‍ നീനു റോസിന് മദര്‍ സുപ്പീരിയര്‍ കത്തുനല്‍കി. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള സമരം അച്ചടക്കലംഘനമാണെന്നാണ് മദര്‍ സുപ്പീരിയറിന്റെ കത്തില്‍ പറയുന്നത്.

സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍മാരെ ഇന്ത്യയുടെ പലഭാഗത്തേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞയാഴ്ച പുറത്തെത്തിയിരുന്നു. 

ജീവനുതന്നെ ഭീഷണിയുള്ള ഈ സാഹചര്യത്തില്‍ ജലന്ധറില്‍ പോയാല്‍ തിരിച്ചുവരാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് സിസ്റ്റര്‍ നീനാ റോസ് പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ