കേരളം

വിലക്ക് ലംഘിച്ച് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു: സസ്‌പെന്റ് ചെയ്തതിന് പിന്നാലെ വീണ്ടും ചര്‍ച്ചയ്ക്ക് പോയി ബിജെപി നേതാവ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാര്‍ട്ടി വിലക്ക് ലംഘിച്ച് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സംസ്ഥാന സമിതി അംഗം പി കൃഷണദാസിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയാണ് നടപടി സ്വീകരിച്ചത്. അതേസമയം, പാര്‍ട്ടി നടപടി നേരിട്ടതിന് പിന്നാലെ കൃഷ്ണദാസ് വീണ്ടും ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 

ചര്‍ച്ചയ്ക്ക് പങ്കെടുക്കുന്നതിനായി പാര്‍ട്ടി ഇരുപതംഗം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവരൊഴിച്ച് മറ്റ് നേതാക്കളാരും ചര്‍ച്ചയ്ക്ക് പോകരുത് എന്നാണ് പാര്‍ട്ടി നിര്‍ദേശം. അഭിഭാഷനായിട്ടാണ് ചര്‍ച്ചയില്‍ പങ്കെടുത്തത് എന്ന് കൃഷ്ണദാസ് വിശദകീരണം നല്‍കിയെങ്കിലും പാര്‍ട്ടി ഇത് അംഗീകരിച്ചില്ല. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. 

സംഘടനയ്ക്ക് വേണ്ടി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ എന്തുപറയണം എന്നുവരെ ചട്ടം നല്‍കിയിട്ടുണ്ട്. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്കായി ഉണ്ടാക്കിയ വാട്‌സആപ്പ് ഗ്രൂപ്പില്‍ എല്ലാദിവസവും വൈകുന്നേരം പാര്‍ട്ടി നിലപാടുകളും വിവരങ്ങളും നല്‍കും. അതിനനുസരിച്ച് മാത്രമേ ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായം പറയാന്‍ പാടുള്ളു. 

ഇതിനിടെ യുവമോര്‍ച്ച എറണാകുളം ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയുമായി ഇടഞ്ഞ് രാജിവച്ചു. യുവമോര്‍ച്ചയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടിക്ക് അനഭിമതനായ ആളെ നോമിനേറ്റ് ചെയ്തതിനെ റദ്ദാക്കാന്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശ് രാജിവച്ചത്. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയായ സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ അനുമതിയോടെ ദിനില്‍ നോമിനേറ്റ് ചെയ്യുകയായിരുന്നു. 

പാര്‍ട്ടി ജില്ലാ കോര്‍ കമ്മിറ്റിയില്‍ ഇതിനെ ജില്ലാ പ്രസിഡന്റ് എന്‍ കെ മോഹന്‍ദാസ് ശക്തമായി വിമര്‍ശിക്കുകയും നിയമനം റദ്ദാക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ജില്ലാ പ്രസിഡന്റിന്റെ നടപടിയില്‍ പ്രതിഷേദിച്ചാണ് ദിനില്‍ രാജിവച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്