കേരളം

ഹർത്താലിനിടെ പൊലീസിനെ ആക്രമിച്ച കേസ്; മൂന്ന് പേർ കൂടി അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ശബരിമല കർമ്മ സമിതിയുടെ ഹർത്താലിനിടെ മലപ്പുറം പൊന്നാനിയിൽ പൊലീസിനെ ആക്രമിച്ച കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. പൊന്നാനി സ്വദേശികളായ വൈശാഖ്, രഞ്ജിത്ത്, ബിനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഹർത്താലിനിടെ എസ്ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. പൊന്നാനി എസ് ഐ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കുപറ്റിയ ആക്രമണമായതിനാല്‍ പൊലീസ് പഴുതടച്ചുള്ള അന്വേഷണവും അറസ്റ്റുമാണ് നടത്തുന്നത്.

എടപ്പാളിലെ സംഘര്‍ഷത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത 32 ബൈക്കുകളും ഇപ്പോഴും ഉടമസ്ഥരെക്കാത്ത് ചങ്ങരംകുളം പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് ഉള്ളത്. ഇതില്‍ പതിനൊന്ന് ബൈക്കുകളുടെ ഉടമസ്ഥര്‍ കേസുകളില്‍ പ്രതികളാണ്. ബാക്കി 13 ബൈക്കുകളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയാണ്. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ ബൈക്കുകള്‍ ഉടമസ്ഥര്‍ക്ക് വിട്ടുകൊടുക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. എട്ട് ബൈക്കുകള്‍  സിപിഎം പ്രവര്‍ത്തകര്‍ വിരട്ടി ഓടിച്ചതിനിടെ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡിലുപേക്ഷിച്ച് ഓടിയവരുടേതാണ്. കേസില്‍ പ്രതികളാവുമെന്ന ഭയത്തില്‍ ഇവരാരും ബൈക്കുകള്‍ ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് ഇതുവരെ എത്തിയിട്ടില്ല.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ