കേരളം

തിരൂരില്‍ നടുറോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു, വാഹന നിയന്ത്രണം 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തിരൂരില്‍ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം റോഡില്‍ വലിയ കുഴി രൂപപ്പെട്ടു. ആ സമയത്ത് വാഹനങ്ങള്‍ ഒന്നും കടന്നുപോകാതിരുന്നത് മൂലം അപകടം ഒഴിവായി. ഇതോടെ തിരൂര്‍- താനൂര്‍ റോഡില്‍ വാഹനനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

മേല്‍പ്പാലത്തിന്റെ അപ്രോച് റോഡിലാണ് ഇന്ന് രാവിലെ വലിയ കുഴി പ്രത്യക്ഷപ്പെട്ടത്. നേരത്തെ ഒരു വിളളല്‍ പോലെ കണ്ടിരുന്ന ഭാഗം ഇടിഞ്ഞുതാഴുകയായിരുന്നു. കുഴിയില്‍ വെളളമുണ്ട്. തൊട്ടടുത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വീടുകള്‍ ഉളളതിനാല്‍ വിദഗ്ധ പരിശോധന നടത്തിയശേഷം മാത്രമേ റോഡിലുടെ വലിയ വാഹനങ്ങള്‍ കടത്തിവിടുവെന്നാണ് റിപ്പോര്‍്ട്ടുകള്‍. ഇപ്പോള്‍ ഇരുചക്രവാഹനങ്ങളെ കടത്തിവിടുന്നുണ്ട്.

അതേസമയം റെയില്‍വേ മേല്‍പ്പാലത്തിന് അപകടഭീഷണിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡിലെ കുഴി ശ്രദ്ധയില്‍പ്പെട്ട ഉടനെ നാട്ടുകാര്‍ സംഘടിച്ച് വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍