കേരളം

ഗീത ​ഗോപിനാഥിന് പ്രവാസി ഭാരതീയ പുരസ്കാരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : മലയാളികളായ ഗീത ഗോപിനാഥിനും വിനോദൻ തഴിക്കുനിയിലിനും പ്രവാസി ഭാരതീയ പുരസ്കാരം. മുഖ്യമന്ത്രി പിണറായി വിജയന്റെ 
മുൻ സാമ്പത്തിക ഉപദേഷ്ടാവാണ് ​കണ്ണൂർ സ്വദേശിനിയായ ഗീതാ ​ഗോപിനാഥ്. ഇപ്പോൾ രാജ്യാന്തര നാണയനിധിയിൽ (ഐഎംഎഫ്) മുഖ്യ സാമ്പത്തിക വിദഗ്ധയാണ്. ഒമാനിൽനിന്നുള്ള വ്യവസായിയാണ് വിനോദൻ തഴിക്കുനിയിൽ.അക്കാദമിക് പ്രവര്‍ത്തന മികവിന്റെ പേരിലാണ് ഗീതാ ഗോപിനാഥിന് പുരസ്‌കാരം. 

വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച മുപ്പത് പേര്‍ക്ക് പ്രവാസി ഭാരതീയ പുരസ്‌കാരങ്ങള്‍ കൈമാറിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.  യു.എ.ഇയില്‍ നിന്ന് മൂന്ന് പേര്‍ക്ക് അവാര്‍ഡ് ലഭിച്ചു. സുലേഖാ ഹോസ്പിറ്റല്‍ ഉടമ ഡോ. സുലേഖാ ദൗദ്, ബിസിനസുകാരായ സുരേന്ദര്‍ സിങ് കണ്ഡാരി, ഗീരിഷ് പന്ത് എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. 

ഖത്തറില്‍ നിന്ന് പരിശീലകന്‍ പൂര്‍ണേന്ദു ചന്ദ്ര തിവാരിക്കാണ് പുരസ്‌കാരം. കുവൈത്തില്‍ നിന്ന് രാജ്പാല്‍ ത്യാഗിയും അവാര്‍ഡിന് അര്‍ഹനായി. സൗദി അറേബ്യയില്‍ നിന്ന് ഇക്കുറി ആര്‍ക്കും പുരസ്‌കാരം ലഭിച്ചില്ല. അതേ സമയം അമേരിക്കയില്‍ നിന്ന് നാലു പേര്‍ക്ക് പ്രവാസി പുരസ്‌കാരം ലഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്‌ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ

റേഷന്‍ കാര്‍ഡ് ആണോ വാരിക്കോരി കൊടുക്കാന്‍?; ഡ്രൈവിങ് സ്‌കൂളുകാരെ ഇളക്കിവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും; മന്ത്രി- വീഡിയോ