കേരളം

നിപ വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയ നഴ്‌സിന് അംഗീകാരം: മികച്ച നഴ്‌സിനുള്ള പുരസ്‌കാരം ഇനി ലിനിയുടെ പേരില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജോലിക്കിടെ നിപ വൈറസ് എന്ന അപകടകാരിയായ രോഗബാധയേറ്റ് മരിച്ച ലിനിക്ക് അംഗീകാരം. സമസ്ഥാന സര്‍ക്കാര്‍ ലിനിയുടെ പേരില്‍  മികച്ച നഴ്‌സിനുള്ള പുര്‌സകാരം ഏര്‍പ്പെടുത്തി. സര്‍ക്കാരിന്റെ മികച്ച നഴ്‌സിനുള്ള അവാര്‍ഡ് ഇനി മുതല്‍ 'സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ് ' എന്നാണ് അറിയപ്പെടുക. 

നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് പേരാമ്പ്രാ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സ് ലിനി പുതുശേരിക്ക് ജീവന്‍ നഷ്ടമായത്. ലിനിയുടെ പേരില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിക്കു മുന്‍വശം ബസ് സ്‌റ്റോപ്പ് നിര്‍മിക്കുമെന്നും പേരാമ്പ്ര  ബ്‌ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആശുപത്രിയില്‍ സൗജന്യ ഉച്ചഭക്ഷണം ഏര്‍പെടുത്തുമെന്നും തൊഴില്‍ എക്‌സൈസ് വകുപ്പു മന്ത്രി ടിപി രാമകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍