കേരളം

വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു; സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. സ്ത്രീകളെ പൊതുവില്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു. ബുധനാഴ്ച കാസര്‍കോഡ് യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാനം ചെയ്യമ്പോഴായിരുന്നു വിവാദ പരാമര്‍ശം.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നതിനോട് യോജിപ്പില്ല. ഘടകകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനുള്ള അവകാശം ഉള്ളതുപോലെ കൊടുക്കാതിരിക്കാനുള്ള അധികാരം യുഡിഎഫിനുമുണ്ടെന്ന് സുധാകരന്‍ പറഞ്ഞു.

പിണറായി വിജയന്‍ മുഖ്യമന്ത്രി ആയാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് വിചാരിച്ചു. പക്ഷേ പെണ്ണുങ്ങളേക്കാള്‍ മോശമായെന്നതാണ് യാഥാത്ഥ്യമെന്നായിരുന്നു കെ സുധാകരന്റെ പരാമര്‍ശം. ഇതിനെതിരെ വ്യാപകമായി പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സുധാകരന്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍