കേരളം

ആര്‍എസ്എസ് ആസ്ഥാനത്ത് പോയതുകൊണ്ടാണ് പ്രണബിന് ഭാരതരത്‌ന ലഭിച്ചതെന്ന് കെ മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ഭാരതരത്‌ന നല്‍കിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആര്‍എസ്എസ് ആസ്ഥാനത്ത് പോയത് കൊണ്ടാണ് മുഖര്‍ജിക്ക് ഭാരതരത്‌നം നല്‍കിയത്. ഇതിലൂടെ പുരസ്‌കാരത്തിന്റെ മഹിമ കളഞ്ഞെന്നും മുരളീധരന്‍ പറഞ്ഞു. പ്രണബിന് ഭാരതരത്‌ന നല്‍കിയ നടപടിയെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അഭിനന്ദിച്ചിരുന്നു. അതിന് പിന്നാലെയാണ് മുരളീധരന്റെ വിമര്‍ശനം

മുന്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി, ഭാരതീയ ജനസംഘം നേതാവ് നാനാജി ദേശ്മുഖ്, ഗായകനും ബിജെപി അനുഭാവിയുമായിരുന്ന ഭൂപന്‍ ഹസാരിക എ്ന്നിവര്‍ക്ക് രാജ്യത്തിന്റെ പരമോന്നത സിവിലയന്‍ പുരസ്‌കാരമായ ഭാരതരത്‌ന നല്‍കാന്‍ തീരുമാനിച്ചത്. കേരളത്തില്‍ നിന്നും മോഹന്‍ലാല്‍, നമ്പി നാരായണന്‍ എന്നിവര്‍ക്ക് പത്മഭൂഷണും സംഗീതജ്ഞന്‍ കെജി ജയന്‍, സ്വാമി വിശുദ്ധനാന്ദ, പുരാവസ്തു വിദഗ്ധന്‍ കെകെ മുഹമ്മദ് എന്നിവര്‍ക്ക് പത്മശ്രീയും നല്‍കാനാണ് തീരുമാനം.

നമ്പിനാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ മുന്‍ ഡിജിപി സെന്‍കുമാര്‍ രംഗത്തെത്തി. നമ്പി നാരായണന് പുരസ്‌കാരം നല്‍കിയത് അമൃതില്‍ വിഷം വീണതുപോലെയായി. 1994 ല്‍ സ്വയം വിരമിച്ച നമ്പി നാരായണന്‍ രാജ്യത്തിന് എന്തു സംഭാവന നല്‍കി?. അദ്ദേഹത്തെ സുപ്രീംകോടതി പൂര്‍ണമായി കുറ്റവിമുക്തനാക്കിയിട്ടില്ല. പ്രതിച്ഛായയും സത്യവും തമ്മില്‍ വളരെ വലിയ അന്തരമുണ്ട്.

ചാരക്കേസ് ശരിയായി അന്വേഷിച്ചിട്ടില്ല. ഐഎസ്ആര്‍ഒ കേസ് എന്തുകൊണ്ട് ശരിയായി അന്വേഷിച്ചില്ലെന്ന് കൃത്യമായി അറിയാം. 24 കൊല്ലം മുന്‍പുള്ള സിബിഐയെക്കുറിച്ച് അന്വേഷിച്ചാല്‍ മതി. അവാര്‍ഡ് നല്‍കിയവര്‍ കാരണം വിശദീകരിക്കണം. ഇനി ഗോവിന്ദച്ചാമിക്കും മറിയം റഷീദയ്ക്കും പത്മവിഭൂഷണ്‍ നല്‍കാം. ഈ മാനദണ്ഡമനുസരിച്ച് അമിറുള്‍ ഇസ്‌ലാമിനും പുരസ്‌കാരത്തിന് അര്‍ഹതയുണ്ടെന്നും സെന്‍കുമാര്‍ പരിഹാസരൂപേണ പറഞ്ഞു. 

സെന്‍കുമാര്‍ അബദ്ധം പറയുന്നുവെന്നായിരുന്നു നമ്പി നാരായണന്റെ പ്രതികരണം. അദ്ദേഹം ആരുടെ ഏജന്റാണെന്നു അറിയില്ല. താന്‍ നല്‍കിയ നഷ്ടപരിഹാരക്കേസില്‍ പ്രതിയാണ്  സെന്‍കുമാര്‍. ചാരക്കേസ് കഴിഞ്ഞു. ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്താനാണ് സുപ്രീംകോടതി സമിതിയെ നിയോഗിച്ചിരിക്കുന്നത്. സെന്‍കുമാറിന്റെ കൈശമുണ്ടെന്നു പറയുന്ന രേഖകള്‍ സമിതിയില്‍ ഹാജരാക്കട്ടെ. അദ്ദേഹം കോടതി വിധി തെറ്റിദ്ധരിച്ചു. പ്രസ്താവനകള്‍ പരസ്പരവിരുദ്ധമാണ്. അദ്ദേഹത്തിനു സ്ഥാപിത താല്‍പര്യങ്ങളുണ്ടോ എന്നറിയില്ല. പരാതികളുണ്ടെങ്കില്‍ സെന്‍കുമാര്‍ കോടതിയില്‍ പറയട്ടെയെന്നും നമ്പി നാരായണന്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും