കേരളം

അംഗീകാരം കിട്ടുമ്പോള്‍ പാരവെക്കുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്‌നം : സെന്‍കുമാറിനെതിരെ കണ്ണന്താനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പത്മപുരസ്‌കാരത്തില്‍ നമ്പി നാരായണനെതിരെ രംഗത്തുവന്ന മുന്‍ഡിജിപി ടി പി സെന്‍കുമാറിനെ വിമര്‍ശിച്ച്  കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഒരു മലയാളി അംഗീകരിക്കപ്പെടുമ്പോള്‍ ഒരുമിച്ച് നിന്ന് ആഹ്ലാദിക്കുകയാണ് വേണ്ടത്. എന്നാല്‍ മലയാളി ആദരിക്കപ്പെടുമ്പോള്‍ പാര വെക്കുക എന്ന മാനസിക പ്രശ്‌നമുണ്ട്. ഇത്തരത്തില്‍ അംഗീകാരം കിട്ടുമ്പോള്‍ പാരവെക്കുന്നത് ഡിഎന്‍എ പ്രശ്‌നമാണെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. 

സെന്‍കുമാര്‍ ബിജെപി അംഗമല്ല. അദ്ദേഹം പാര്‍ട്ടി ഭാരവാഹിയുമല്ല. അദ്ദേഹത്തിന് എന്തും പറയാനുള്ള സ്വാതന്ത്യമുണ്ട്. ഇത് ജനാധിപത്യമല്ലേ. അയാല്‍ പറഞ്ഞതിന് തിരിച്ചും മറിച്ചും പറയേണ്ടതില്ലെന്നും കണ്ണന്താനം പറഞ്ഞു. 

പുരസ്‌കാരത്തിനായി എന്ത് സംഭാവനയാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായ നമ്പിനാരായണന്‍ നല്‍കിയതെന്നാണ് ടിപി സെന്‍കുമാര്‍ ചോദിച്ചത്. ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും നമ്പി നാരായണന്‍ രാജ്യത്തിന് നല്‍കിയിട്ടില്ല. പത്മാ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യാന്‍ പാടില്ലായിരുന്നു. പുരസ്‌കാരം നല്‍കിയവര്‍ മറുപടി പറയണമെന്ന് സെന്‍കുമാര്‍ ആവശ്യപ്പെട്ടു. 

ഇങ്ങനെ പോയാല്‍ അടുത്ത വര്‍ഷം ഗോവിന്ദച്ചാമിക്കും അമീറുള്‍ ഇസ്ലാമിനും ഈ വര്‍ഷം വിട്ടുപോയ മറിയം റഷീദക്കും അടുത്ത വര്‍ഷം പത്മവിഭൂഷണ്‍ ലഭിക്കുമെന്ന് സെന്‍കുമാര്‍ പറഞ്ഞു. നമ്പി നാരായണന് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം അമൃതില്‍ വിഷം ചേര്‍ന്ന അനുഭവം പോലെയായെന്നും സെന്‍കുമാര്‍ പറഞ്ഞു.

നമ്പി നാരായണനെ സുപ്രീം കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കിയിട്ടില്ല. കുറ്റവിമുക്തനാക്കിയ ശേഷം ഭാരതരത്‌നം നല്‍കിയാലും പരാതിയില്ല. നിരവധി പ്രമുഖരായവരെ മാറ്റി നിര്‍ത്തിയാണ് നമ്പിനാരായണന് പുരസ്‌കാരം നല്‍കിയിത്. പ്രതിച്ഛായയും സത്യവും തമ്മില്‍ വലിയ അന്തരമുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

'വിയര്‍പ്പു തുന്നിയിട്ട കുപ്പായം'; ഇന്ത്യന്‍ ടീമില്‍ ഇടംനേടിയതിനു പിന്നാലെ സഞ്ജുവിന്റെ പോസ്റ്റ്; വൈറല്‍

വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്

'അവന്‍ ഞങ്ങളുടെ മരുമകന്‍': വിരാട് കോഹ്‌ലിയെക്കുറിച്ച് ഷാരുഖ് ഖാന്‍