കേരളം

കണ്ണൂര്‍ വിമാനത്താവളത്തില്‍ ടിക്കറ്റ് നിരക്ക് കുത്തനെ താഴോട്ട്: മുഖ്യമന്ത്രി വാക്ക് പാലിച്ചു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്തുന്ന എല്ലാ കമ്പനികളും ടിക്കറ്റ് നിരക്ക് കുറച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് നേരത്തേ തന്നെ ടിക്കറ്റ് നിരക്ക് കുറച്ചിരുന്നു. കണ്ണൂരില്‍ നിന്നു ഗള്‍ഫ് മേഖലയിലേക്ക് അമിതനിരക്ക് ഈടാക്കുന്നതു കുറയ്ക്കണമെന്നു വിമാന കമ്പനി സിഇഒമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നിരക്ക് കുറഞ്ഞത്.

അബുദാബിയിലേക്കുള്ള കണ്ണൂരില്‍ നിന്നുള്ള നിരക്ക് ഡിസംബറില്‍ 30,000 രൂപ ആയിരുന്നു. എന്നാല്‍ 6099 രൂപ മുതലാണ് ഇപ്പോള്‍ ഗോ എയര്‍ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്. അബുദാബിയില്‍ നിന്നും കണ്ണൂരിലേക്ക് നിരക്ക് 7999 രൂപ മുതലാണ്.

കണ്ണൂര്‍- മസ്‌ക്കറ്റ് റൂട്ടില്‍ 4999 രൂപ മുതലും, മസ്‌ക്കറ്റ്- കണ്ണൂര്‍ റൂട്ടില്‍ 5299 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. മാര്‍ച്ച് 1 മുതല്‍ ആഴ്ചയില്‍ 4 ദിവസം വീതമാണു ഗോ എയര്‍ അബുദാബിയിലേക്കു സര്‍വീസ് നടത്തുക. മാര്‍ച്ച് 15 മുതല്‍ കുവൈത്തിലേക്കും ദോഹയിലേക്കും ഇന്‍ഡിഗോ എയര്‍ലൈന്‍സും സര്‍വീസ് ആരംഭിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്